നവീൻ ബാബുവിന്റെ കുടുംബത്തിന് താങ്ങായി സർക്കാർ മകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനം
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിരഞ്ജന നിയമന ഉത്തരവ് കൈപ്പറ്റി. മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ടാണ് നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്
നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് സർക്കാർ ജോലി നൽകി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ 'ഭക്ഷ്യസുരക്ഷാ ഓഫീസർ' (Food Safety Officer) തസ്തികയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിരഞ്ജന നിയമന ഉത്തരവ് കൈപ്പറ്റി. മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ടാണ് നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. ചടങ്ങിൽ നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യവകുപ്പ് മന്ത്രി , മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന് അർഹമായ പിന്തുണയും ജോലിയും നൽകുമെന്ന സർക്കാറിന്റെ ഉറപ്പാണ് ഇതിലൂടെ പാലിക്കപ്പെട്ടിരിക്കുന്നത്.
2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ പരസ്യമായി അധിക്ഷേപകരമായ ആരോപനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ദാരുണമായ സംഭവം.
സംഭവം വലിയ വിവാദമായതിനെ തുടർന്ന് സി.പി.എം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നവീൻ ബാബുവിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ സർക്കാർ കേസ് അന്വേഷണം സി.ബി.ഐക്ക് (CBI) വിടുകയും ചെയ്തു.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
