ഉപ്പു തിന്നവർ വെള്ളം കുടിക്കും. തട്ടിപ്പിന് ഉത്തരവാദികളായവർ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും രാജീവ് ചന്ദ്രശേഖർ

നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. തൃശൂർ ഓഫീസിലെ പണം മാറ്റലും വ്യാജ ജിഎസ്ടി ബില്ലും ചർച്ചയായി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ.

ഉപ്പു തിന്നവർ വെള്ളം കുടിക്കും. തട്ടിപ്പിന് ഉത്തരവാദികളായവർ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും രാജീവ് ചന്ദ്രശേഖർ
തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: ബിജെപി കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം; കുറ്റക്കാർക്കെതിരെ നടപടിയെന്ന് രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: ബിജെപി കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം; കുറ്റക്കാർക്കെതിരെ നടപടിയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ധനകാര്യ ചുമതലകൾക്കും നേതൃത്വം നൽകിയവർ വിഷയത്തിൽ കൃത്യമായ മറുപടി നൽകണമെന്ന് യോഗത്തിൽ ശക്തമായ ആവശ്യമുയർന്നു. തട്ടിപ്പിന് ഉത്തരവാദികളായവരെ ഭാരവാഹിത്വങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും ഉടൻ മാറ്റിനിർത്തണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.

​അതേസമയം, ആരോപണങ്ങളെ പൂർണ്ണമായി തള്ളിപ്പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, പാർട്ടി ഫണ്ടിൽ കൃത്രിമം കാണിച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി. "ഉപ്പു തിന്നവർ വെള്ളം കുടിക്കും. തട്ടിപ്പിന് ഉത്തരവാദികളായവർ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പാർട്ടിയുടെ അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ട്," എന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തൃശൂർ ബിജെപി ജില്ലാ ഓഫിസിൽ നിന്ന് 25 കോടി രൂപ മാറ്റിസ്ഥാപിച്ചെന്ന വെളിപ്പെടുത്തൽ യോഗത്തിൽ വലിയ ചർച്ചയായി. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഭയന്നാണോ പണം മാറ്റിയതെന്നും, ഈ നീക്കം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ നടന്നതെന്നും മുതിർന്ന വനിതാ നേതാവ് ചോദ്യമുന്നയിച്ചു. കൂടാതെ, വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് പ്രചാരണ സാമഗ്രികളും പതാകകളും വാങ്ങിയതിന്റെ പേരിൽ വ്യാജ ജിഎസ്ടി ബില്ലുകൾ നിർമ്മിച്ചെന്ന വാർത്തകളും നേതാക്കൾ ചൂണ്ടിക്കാട്ടി. മുൻപ് കൊടകര കുഴൽപ്പണ കേസ് ഉയർന്നപ്പോൾ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ചിരുന്നുവെന്നും എന്നാൽ നിലവിലെ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ പാർട്ടി വലിയ പ്രതിസന്ധിയിലാണെന്നും യോഗത്തിൽ വിമർശനമുയർന്നു.