ഇതിഹാസ കാവ്യവുമായി രമേഷ് വർമ്മ മഹാവീർ കർണ്ണ ആഗോള റിലീസ് 2026 ഡിസംബർ 4 ന്
രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം മഹാവീർ കർണ്ണ 2026 ഡിസംബർ 4 ന് റിലീസ് ചെയ്യും. പെൻ മൂവീസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
രമേഷ് വർമ്മയുടെ ബ്രഹ്മാണ്ഡ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം 'മഹാവീർ കർണ്ണ'; ആഗോള റിലീസ് 2026 ഡിസംബർ 4-ന്
കൊച്ചി: ആർവി സ്റ്റുഡിയോസുമായി സഹകരിച്ച് പെൻ മൂവീസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം "മഹാവീർ കർണ്ണ"യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 ഡിസംബർ 4 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. റിലീസ് തീയതി വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ഗംഭീര ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യൻ സിനിമയെ അസാധാരണമായ പുതിയ കാഴ്ചകളുടെ ലോകത്തേക്ക് നയിക്കുന്ന ഈ വമ്പൻ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ഒരുക്കുന്നത് 'രാക്ഷസുഡു', 'ഖിലാഡി' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രമേഷ് വർമ്മയാണ്. പ്രശസ്ത നിർമ്മാതാവ് ജയന്തിലാൽ ഗാഡയാണ് ഈ സ്വപ്ന പദ്ധതി അവതരിപ്പിക്കുന്നത്.
ആക്ഷൻ, ത്രില്ലർ, മാസ് കൊമേഴ്സ്യൽ സിനിമകളിലൂടെ ശ്രദ്ധേയനായ രമേഷ് വർമ്മ, മഹാഭാരതത്തിലെ ഏറ്റവും സങ്കീർണ്ണവും ശക്തവുമായ കർണ്ണന്റെ കഥയുമായാണ് ഇത്തവണ എത്തുന്നത്. തത്സമയ പ്രകടനത്തിന്റെ വൈകാരിക ശക്തിയും നൂതന വിഷ്വൽ ഇഫക്റ്റുകളുടെ (VFX) പരിധിയില്ലാത്ത സാധ്യതകളും ഒരുമിച്ച് കൊണ്ടുവരുന്ന തികച്ചും വ്യത്യസ്തമായ ഒരു 'ഹൈബ്രിഡ് ലൈവ്-ആക്ഷൻ' ഫോർമാറ്റാണ് ഈ ചിത്രത്തിനായി പരീക്ഷിക്കുന്നത്.
കേവലം മഹത്വം തേടുന്ന യോദ്ധാവിനപ്പുറം, താൻ നൽകിയ വാക്കിനായി ജീവിതം തന്നെ സമർപ്പിച്ച ധീരനായ മനുഷ്യനാണ് കർണ്ണൻ. തിരസ്കരണങ്ങളെയും വിധിയെയും അതിജീവിച്ച്, താൻ വിശ്വസിച്ച തത്വങ്ങൾക്കും സൌഹൃദത്തിനും വേണ്ടി നിലകൊണ്ട കർണ്ണന്റെ വൈകാരികമായ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ഇപ്പോൾ പുറത്തുവന്ന ടീസർ കർണ്ണന്റെ ഈ വൈകാരികവും വീരത്വമുള്ളതുമായ ഗുണങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അതിശയകരമായി അവതരിപ്പിക്കുന്നു. യുദ്ധങ്ങളും ആയുധങ്ങളും രാജ്യങ്ങളും നിറഞ്ഞ വലിയൊരു ക്യാൻവാസിനൊപ്പം, തത്വം പാലിക്കുന്ന ഒരു യോദ്ധാവിന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ കാതൽ. ബഹുമാനം, വിശ്വസ്തത, വഞ്ചന, വിധി എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ഒരു പാൻ-ഇന്ത്യൻ ഇതിഹാസ കാവ്യമായിരിക്കും ഇതെന്നാണ് വിഷ്വൽ ട്രീറ്റ്മെന്റ് നൽകുന്ന സൂചന.
സംവിധാനം, VFX: രമേഷ് വർമ്മ
ഛായാഗ്രഹണം (ഹൈബ്രിഡ് ക്രിയേറ്റർ): റാംജി ഡോട്ട്
സംഗീതം: ഗ്യാനി
എഡിറ്റിംഗ്: പ്രവീൺ പുഡി
സംഭാഷണം: ശ്രീമാനി
പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ
ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ്
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
