കഞ്ചാവ് ചെടികൾ പിടികൂടി
വീടിനുള്ളിലെ ശുചിമുറിയിൽ ചട്ടിയിലായി വളർത്തിയിരുന്ന 25 കഞ്ചാവ് തൈകളാണ്
പൊന്നാനിയിൽ വീടിനുള്ളിൽ വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി; യുവാവ് പിടിയിൽ
പൊന്നാനി: വീട്ടിൽ വിൽപനയ്ക്കായി വളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവിനെ പോലീസ് പിടികൂടി. പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീമിനെ (30) ആണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. വീടിനുള്ളിലെ ശുചിമുറിയിൽ ചട്ടിയിലായി വളർത്തിയിരുന്ന 25 കഞ്ചാവ് തൈകളാണ് പരിശോധനയിൽ കണ്ടെടുത്തത്.
രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ചെടികൾക്കൊപ്പം കഞ്ചാവ് വിത്തുകളും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാരനായ ഹക്കീം വിൽപന ലക്ഷ്യമിട്ടാണ് ഇവ വളർത്തിയതെന്ന് പോലീസ് പറഞ്ഞു. പൊന്നാനി എസ്.ഐ ആന്റോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
