കരിക്കാടൻ
കരിക്കാടൻ ചിത്രത്തിലെ രത്തുണി ഗാനം പുറത്തിറങ്ങി ചിത്രം ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്
കരിക്കാടൻ' ചിത്രത്തിലെ 'രത്തുണി' ഗാനം പുറത്തിറങ്ങി; ചിത്രം ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: കെ. വെങ്കടേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് കന്നഡ ചിത്രം 'കരിക്കാടനി'ലെ പുതിയ ഗാനം പുറത്തിറങ്ങി. 'രത്തുണി' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സിയ ഉൾ ഹഖും ഗായത്രി രാജീവും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശശാങ്ക് ശേഷഗിരി ഈണമിട്ട ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ദാസ് ആണ്. ബി. ധനഞ്ജയയാണ് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
കാട നടരാജ് നായകനാകുന്ന ഈ ചിത്രം 2026 ഫെബ്രുവരി 6-ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. നിരീക്ഷ ഷെട്ടിയാണ് നായിക. യഷ് ഷെട്ടി, കൃതി വർമ്മ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
റിദ്ധി എന്റർടൈൻമെന്റിന്റെ ബാനറിൽ ദീപ്തി ദാമോദറാണ് ചിത്രം നിർമ്മിക്കുന്നത്. രവി കുമാർ എസ്.ആർ, നടരാജ എസ്.ആർ എന്നിവർ സഹനിർമ്മാതാക്കളാണ്. കെ. വെങ്കടേഷ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജീവൻ ഗൗഡ ഛായാഗ്രഹണവും ദീപക് സി.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
