റോഡപകടങ്ങൾ തടയാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ
റോഡപകട സാധ്യതകൾ കുറയ്ക്കുന്നതിനും ഗതാഗത തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ അഞ്ജു കെ. എസ്. നിർദേശം നൽകി.
റോഡപകടസാധ്യത കുറയ്ക്കാൻ സുരക്ഷാ നടപടിക്ക് അടിയന്തര നിർദേശം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു
തിരുവനന്തപുരം: റോഡപകടസാധ്യത കുറയ്ക്കാൻ ആവശ്യമായ സുരക്ഷാനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ. എസ്. റോഡ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് കളക്ടർ നിർദേശം നൽകിയത്.
ദേശീയപാത റോഡ് വികസനത്തിന്റെ ഭാഗമായുള്ള സുരക്ഷാ പ്രശ്നങ്ങളും യാത്രാതടസങ്ങളും അടിയന്തരമായി പരിഹരിക്കണം. ദേശീയ പാതയിൽ ആവശ്യമായ ദിശാ ബോർഡുകൾ, മുന്നറിയിപ്പ് സൂചകങ്ങൾ, ട്രാഫിക് സൈൻ ബോർഡുകൾ തുടങ്ങിയവ വ്യക്തമായി പ്രദർശിപ്പിക്കണം. തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം ടോൾ ഒഴിവാക്കിയുള്ള റോഡിലെ അപകടം ഒഴിവാക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാനും കളക്ടർ ഉത്തരവിട്ടു.
ബസ് സ്റ്റാൻ്റുകൾക്ക് സമീപം ഗതാഗത തടസം സൃഷ്ടിച്ച് നിർത്തിയിടുന്ന ബസുകൾ നീക്കം ചെയ്യാൻ ഉടൻ നടപടി സ്വീകരിക്കണം. ഉള്ളൂർ ജംഗ്ഷൻ, പട്ടം പി.എസ്.സി ഓഫീസ് ബസ് ബേകളിലെ മുൻഭാഗം ഒഴിവാക്കി മാത്രം പാർക്കിംഗ് നടത്താൻ അടയാളപ്പെടുത്തി നൽകണം.
ജനറൽ ആശുപത്രിക്ക് സമീപത്തെ വളവിലെ അപകട സാധ്യത സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും പി.ഡബ്ല്യു.ഡിയും ചേർന്ന് സംയുക്ത പരിശോധന നടത്തണം. ഈഞ്ചക്കൽ ജംഗ്ഷനിൽ ഫ്ലൈ ഓവർ നിർമ്മാണ മേഖലയിലെ സർവ്വീസ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി.
ഡിസ്ട്രിക്റ്റ് നാഷണൽ ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ്, നാഷണൽ ഹൈവേ ഇൻസ്പെക്ഷൻ ടീം, പോലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പി.ഡബ്ല്യു.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
റോഡപകടങ്ങൾ തടയാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ
കേന്ദ്ര പെൻഷൻ പദ്ധതികൾ ഇനി പ്രധാനമന്ത്രി പേരിൽ
എക്സാലോജിക് കേസ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു
അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലനത്തിന് സമാപനം
സ്കൂൾ കൗൺസിലർമാർക്ക് ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം
വെറ്ററിനറി മൊബൈൽ യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം