കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് ഒഴിവ്
കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് ഒഴിവ് ജനുവരി 27 വരെ അപേക്ഷിക്കാം
കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് ഒഴിവ്; ജനുവരി 27 വരെ അപേക്ഷിക്കാം
എറണാകുളം: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കോ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ അപേക്ഷിക്കാം. 2025 സെപ്റ്റംബർ 29-ലെ വിജ്ഞാപന പ്രകാരം നേരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
യോഗ്യതകൾ:
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദവും ടാലിയും (Tally) കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. കൂടാതെ അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി:
20-നും 35-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ സിഡിഎസ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നവർക്ക് 40 വയസ്സുവരെയും സംവരണ വിഭാഗക്കാർക്ക് നിയമപരമായ ഇളവുകളും ലഭിക്കും. അപേക്ഷകർ എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നോ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 27-ന് വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2926787 എന്ന നമ്പറിൽ ബന്ധപ്പെടുക.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
