ലാലേട്ടൻ എന്നാൽ മലയാളികൾക്ക് ഒറ്റ അർത്ഥമേയുള്ളൂ, അത് എന്റെ ലാലേട്ടൻ മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് അപ്പാനി ശരത്

മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് നടൻ അപ്പാനി ശരത്. ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

ലാലേട്ടൻ എന്നാൽ മലയാളികൾക്ക് ഒറ്റ അർത്ഥമേയുള്ളൂ, അത് എന്റെ ലാലേട്ടൻ മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് അപ്പാനി ശരത്
മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് നടൻ അപ്പാനി ശരത്
ലാലേട്ടൻ എന്നാൽ മലയാളികൾക്ക് ഒറ്റ അർത്ഥമേയുള്ളൂ, അത് എന്റെ ലാലേട്ടൻ മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് അപ്പാനി ശരത്
ലാലേട്ടൻ എന്നാൽ മലയാളികൾക്ക് ഒറ്റ അർത്ഥമേയുള്ളൂ, അത് എന്റെ ലാലേട്ടൻ മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് അപ്പാനി ശരത്

ലാലേട്ടൻ എന്നാൽ മലയാളികൾക്ക് ഒറ്റ അർത്ഥമേയുള്ളൂ, അത് എന്റെ ലാലേട്ടൻ! മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് അപ്പാനി ശരത്

കൊച്ചി: മലയാള സിനിമയുടെ മെഗാസ്റ്റാർ മോഹൻലാലിനോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും ബഹുമാനവും പങ്കുവെച്ച് നടൻ അപ്പാനി ശരത്. "ഏട്ടൻ" എന്ന വാക്കിന് മലയാളത്തിൽ ഒരൊറ്റ അർത്ഥമേ ഉള്ളൂ, അത് തന്റെ ലാലേട്ടൻ ആണെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാലിനൊപ്പമുള്ള മനോഹരമായ ചിത്രത്തോടൊപ്പമാണ് താരം വൈകാരികമായ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

​സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റിംഗും, എ.ആർ. റഹ്മാന്റെ മാസ്റ്റർപീസുകളും, മെസ്സിയുടെയും റൊണാൾഡോയുടെയും മാന്ത്രിക പ്രകടനങ്ങളും തത്സമയം കാണാൻ കഴിഞ്ഞതുപോലെ തന്നെ ഭാഗ്യമാണ് മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞതുമെന്ന് ശരത് ഓർമ്മിപ്പിക്കുന്നു.

​പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ നേരിൽ കാണുന്ന ഓരോ നിമിഷത്തിലും ഉള്ളം കൈ വിറയ്ക്കുമെന്നും ശ്വാസം മൂക്കിൻതുമ്പിൽ വന്ന് തങ്ങിനിൽക്കുമെന്നും താരം പറയുന്നു. മുന്നിൽ നിൽക്കുന്നത് തിരശീലകളെ തീപിടിപ്പിച്ച, മലയാളത്തിന്റെ മഹാനടനാണെന്ന ബോധ്യമാണ് അതിന് കാരണമെന്നും ശരത് കൂട്ടിച്ചേർത്തു.

​തനിക്ക് നൽകിയ സ്നേഹത്തിനും ചേർത്തുപിടിക്കലുകൾക്കും "എന്താ മോനെ?" എന്ന സുഖാന്വേഷണങ്ങൾക്കും ലാലേട്ടന് നന്ദി പറഞ്ഞുകൊണ്ടാണ് അപ്പാനി ശരത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. മലയാളത്തിന്റെ സ്വന്തം 'ഏട്ടനായി' തുടരുന്നതിന് നന്ദി പറയുന്ന പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടത്തു കഴിഞ്ഞു.