സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് അരികിലേക്ക്
സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് അരികിലേക്ക് മന്ത്രി വീണാ ജോർജ് .നേപ്പാൾ സ്വദേശിനിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി
സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് അരികിലേക്ക്: മന്ത്രി വീണാ ജോർജ്
കൊച്ചി: സർക്കാർ ആശുപത്രികളിൽ അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സാധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കിഫ്ബി മുഖേന ലഭ്യമാക്കിയ അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളും മറ്റ് സജ്ജീകരണങ്ങളുമാണ് ജനറൽ ആശുപത്രിയിൽ ഇത്തരമൊരു സങ്കീർണ്ണ ശസ്ത്രക്രിയ സാധ്യമാക്കിയത്. ഡോക്ടർമാരുടെ സമർപ്പണത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹൃദയമെത്തിക്കാനുള്ള ഉദ്യമത്തിൽ 300 ഓളം പോലീസുദ്യോഗസ്ഥർ പങ്കാളികളായതായും കേരളം ഒന്നടങ്കം ഈ ദൗത്യത്തിന് കൈകോർത്തതായും മന്ത്രി പറഞ്ഞു. നേപ്പാൾ സ്വദേശിനിയായ പെൺകുട്ടി എത്രയും വേഗം പൂർണ്ണ ആരോഗ്യവതിയായി മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിചേർത്തു. ടി.ജെ. വിനോദ് എം.എൽ.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

