യൂത്തിന്റെ പ്ലാൻ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

ഫിലിപ്പ് ബേണിംഗ് ഹിൽ, സുധീർ സാലി എന്നിവർ സംവിധാനം ചെയ്ത ഫാമിലി ത്രില്ലർ ചിത്രം പ്ലാൻ (Plan) സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചി വൈ.എം.എ ഹാളിൽ നടന്നു. വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്പ് തുടങ്ങിയവർ പാടിയ ഗാനങ്ങൾ ചടങ്ങിൽ ശ്രദ്ധേയമായി.

യൂത്തിന്റെ പ്ലാൻ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
പ്ലാൻ' സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

​ഇംഗ്ലീഷ്, ഹിന്ദി ഗാനങ്ങളുടെ മിഴിവില്‍ 'പ്ലാൻ' സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

കൊച്ചി: ക്രിയേറ്റീവ് വർക്ക്ഷോപ്പ് ബാനറിൽ സൗമ്യ ഫിലിപ്പ്, ഫിലിപ്പ് ബേണിംഗ് ഹിൽ എന്നിവർ ചേർന്ന് നിർമ്മിച്ച 'പ്ലാൻ' (Plan) എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ ആരോഗ്യകരമായ പങ്കാളിത്തത്തോടെ നടന്നു. എറണാകുളം വൈ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകനും നടനുമായ മേജർ രവി, നടൻ വെട്ടുകിളി പ്രകാശന് മ്യൂസിക് സിഡി നൽകി ഓഡിയോ പ്രകാശനം നിർവ്വഹിച്ചു.

​ഫിലിപ്പ് ബേണിംഗ് ഹിൽ, സുധീർ സാലി എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഒരു ഫാമിലി ത്രില്ലർ ചിത്രമാണ് 'പ്ലാൻ'. ഇംഗ്ലീഷ്, ഹിന്ദി ഗാനങ്ങൾ ഉൾപ്പെടെ ആകെ അഞ്ച് വ്യത്യസ്തതയാർന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനീത് ശ്രീനിവാസന്റെ മനോഹരമായ മെലഡിയും, സയനോര ഫിലിപ്പിന്റെ ഇംഗ്ലീഷ് പോപ്പും, അഫ്സൽ ഇസ്മയിലിന്റെ ഹിന്ദി ഗാനവും സംഗീതപ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഒപ്പം കൊച്ചിയിലെ ക്ലബ്ബ് സംഗീത വേദികളിലൂടെ ശ്രദ്ധേയനായ ദീപക് നായരുടെ ഇംഗ്ലീഷ് റാപ്പും, സ്റ്റാർ സിംഗർ ഫെയിം നന്ദ ജയദേവന്റെ ഗാനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

​റോബിൻ പള്ളുരുത്തി, ശ്രീകാന്ത് അശോകൻ, ശരത് ചന്ദ്രൻ, ശൈല പി.കെ എന്നിവർ വരികൾ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്രീ ശങ്കറാണ്. ദിനോ സണ്ണി, സൂരജ് പോപ്പ്, ധനു ദേവിക, വെട്ടുകിളി പ്രകാശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ടോൺസ് അലക്സ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

​ചടങ്ങിൽ ജോർജ്ജ് കിളിയാര, കണ്ണൻ താമരക്കുളം, പ്രദീപ് വള്ളുവനാടൻ, കെ.എസ് പ്രസാദ്, മായാ കൃഷ്ണ, ഷിബു ദിവാകരൻ, ഫിലിപ്പ് ബേണിംഗ് ഹിൽ, സുധീർ സാലി, ദിനോ സണ്ണി, സൂരജ് പോപ്പ്, ധനു ദേവിക, നന്ദ ജയദേവൻ, ശ്രീ ശങ്കർ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.