സൈബർ ലോകത്തെ ചതിക്കുഴികളുമായി അച്യുത അവതാരം ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു, വൈക്കം വിജയലക്ഷ്മി പാടിയ ആദ്യ ഗാനം പുറത്ത്
കന്നഡ സംവിധായകൻ പുനിത് ഒരുക്കുന്ന സൈബർ ക്രൈം ത്രില്ലർ മലയാള ചിത്രം അച്യുത അവതാര ത്തിന്റെ ഓഡിയോ ലോഞ്ചും കേരള പ്രൊഡക്ഷൻ ലോഞ്ചും കൊച്ചിയിൽ നടന്നു. വൈക്കം വിജയലക്ഷ്മി പാടിയ ചിത്രത്തിലെ ആദ്യ ഗാനവും റിലീസ് ചെയ്തു.
സൈബർ ലോകത്തെ ചതിക്കുഴികളുമായി 'അച്യുത അവതാരം'; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു, വൈക്കം വിജയലക്ഷ്മി പാടിയ ആദ്യ ഗാനം പുറത്ത്
കൊച്ചി: സൈബർ ലോകത്തെ ഭീതിപ്പെടുത്തുന്ന ചതിക്കുഴികളും അതിന്റെ ഭയാനകമായ അനന്തരഫലങ്ങളും പ്രമേയമാക്കിക്കൊണ്ട് അണിയറയിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാര’ത്തിന്റെ കേരള പ്രൊഡക്ഷൻ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയിൽ നടന്നു. കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ ആദ്യ ഗാനവും പുറത്തുവിട്ടു. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ഈണം പകർന്ന്, പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി ആലപിച്ച "എൻ പോരിൽ..." എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഒരു സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈബർ ആസക്തിയുടെയും കുറ്റകൃത്യങ്ങളുടെയും ഞെട്ടിക്കുന്ന കഥാസന്ദർഭങ്ങളിലൂടെ പ്രേക്ഷകരെ ഒരു ത്രില്ലിങ് യാത്രയിലേക്ക് കൊണ്ടുപോകുന്നതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.
ജൂണിൽ തിയേറ്ററുകളിലേക്ക്
റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് 'അച്യുത അവതാരം' നിർമിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വരും മാസം (ജൂൺ) ചിത്രം തിയേറ്ററുകളിൽ എത്തും.
പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, 'കാന്താര' ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
മറ്റ് അണിയറ പ്രവർത്തകർ:
എഡിറ്റിംഗ്: പവൻ പൂവയ്യ, മഹേഷ് തോട്ട
ആർട്ട്: നാഗരാജു, നവീൻ
വി.എഫ്.എക്സ് & ഡിസൈൻസ്: ഐഡന്റ് ലാബ്സ്
ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ, അഖിൽ ഉച്ചിൽ
മേക്കപ്പ്: വികാസ്, ഷിജിനി
കോസ്റ്റ്യൂംസ്: മഞ്ജുനാഥ് വി.
പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി
ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ

