വൃദ്ധന്റെ 4 ലക്ഷം രൂപയുടെ സ്വർണ്ണമാല കവർന്നു ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ച ഹോംനേഴ്സ് അറസ്റ്റിൽ
പുത്തൻവേലിക്കരയിൽ വൃദ്ധന്റെ കഴുത്തിൽ കിടന്ന 4 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ഹോംനേഴ്സ് സരസമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടിമുതൽ ഫ്ലഷ് ടാങ്കിൽ നിന്നും കണ്ടെടുത്തു.
വൃദ്ധന്റെ 4 ലക്ഷം രൂപയുടെ സ്വർണ്ണമാല കവർന്നു; ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ച ഹോംനേഴ്സ് പുത്തൻവേലിക്കരയിൽ അറസ്റ്റിൽ
പുത്തൻവേലിക്കര: വീട്ടിൽ ഹോംനേഴ്സായി ജോലി ചെയ്യവേ വൃദ്ധന്റെ കഴുത്തിൽ കിടന്ന നാല് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63) യെയാണ് പുത്തൻവേലിക്കര പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോംനേഴ്സായി ജോലി ചെയ്തു വരികയായിരുന്നു സരസമ്മ. ഇവിടെ പരിചരണത്തിലായിരുന്ന വൃദ്ധന്റെ മാലയാണ് ഇവർ കവർന്നത്. മോഷണത്തിന് ശേഷം സ്വർണ്ണമാല ആർക്കും സംശയം തോന്നാത്ത രീതിയിൽ ബാത്ത്റൂമിലെ ഫ്ലഷ് ടാങ്കിനുള്ളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഫ്ലഷ് ടാങ്കിൽ നിന്ന് തൊണ്ടിമുതൽ കണ്ടെടുത്തത്.
പ്രതിയായ സരസമ്മ നേരത്തെ തിരുവല്ല പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പുത്തൻവേലിക്കര എസ്.ഐ വിക്കി ജോസഫ്, സീനിയർ സി.പി.ഒ മാരായ പ്രദീഷ്, സനിൽ, സി.പി.ഒ മാരായ സ്വാതി, വിനീഷ്, ജിംസൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
