നിറങ്ങളിൽ വിശ്വരൂപം കനകക്കുന്നിൽ മഹാവിഷ്ണുവിന്റെ വിസ്മയക്കോലം
തിരുവനന്തപുരം കനകക്കുന്നിലെ ഓണാഘോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡോ. നിരൂപ സതീഷ് തയ്യാറാക്കിയ മഹാവിഷ്ണുവിന്റെ വിശ്വരൂപം കോലമെഴുത്ത്. നാല് ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കലാസൃഷ്ടി കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
നിറങ്ങളിൽ വിശ്വരൂപം കനകക്കുന്നിൽ മഹാവിഷ്ണുവിന്റെ വിസ്മയക്കോലം
തിരുവനന്തപുരം ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ മഹാവിഷ്ണുവിന്റെ വിശ്വരൂപം കോലമെഴുത്ത് സന്ദർശകരുടെ ശ്രദ്ധ നേടുന്നു. വിവിധ വർണ്ണങ്ങൾ ചാലിച്ചെഴുതിയ ഈ ഭീമൻ രംഗോലി കലാസൃഷ്ടി കാണാനും ചിത്രങ്ങൾ പകർത്താനും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കുരുക്ഷേത്ര യുദ്ധഭൂമിയിൽ അർജുനന് ശ്രീകൃഷ്ണൻ നൽകിയ വിശ്വരൂപ ദർശനമാണ് കലാസൃഷ്ടിയുടെ പ്രമേയം. വിഷ്ണുവിന്റെ വിവിധ ഭാവങ്ങളും രൂപങ്ങളും ഒരേ ദൃശ്യത്തിൽ സമന്വയിപ്പിച്ചിരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. പുരാണസങ്കൽപ്പത്തെ പരമ്പരാഗത കോലമെഴുത്ത് കലാരൂപത്തിലൂടെ അവതരിപ്പിക്കുന്നതിനൊപ്പം ആധുനികമായ നിറവിന്യാസവും ദൃശ്യസങ്കൽപ്പങ്ങളും ഇതിൽ തെളിയുന്നുണ്ട് ടൂറിസം വകുപ്പിൽ പ്രവർത്തിക്കുന്ന ഡോ.നിരൂപ സതീഷാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ. 28 വർഷമായി കോലമെഴുത്ത് രംഗത്ത് പ്രവർത്തിക്കുന്ന അവർ നാല് ദിവസം കൊണ്ടാണ് കനകക്കുന്നിലെ വിശ്വരൂപം പൂർത്തിയാക്കിയത്.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
