ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു കനകക്കുന്നിൽ ഓണപ്പതാക ഉയർത്തി മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് തുടക്കമായി. 14 മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കിയ വിളംബര ജാഥയ്ക്ക് ശേഷം കനകക്കുന്നിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഓണപ്പതാക ഉയർത്തി.

ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു കനകക്കുന്നിൽ ഓണപ്പതാക ഉയർത്തി മന്ത്രി പി.സി. വിഷ്ണുനാഥ്
ഓണം വാരാഘോഷം പതാക ഘോഷയാത്രയുടെ ദൃശ്യങ്ങൾ
ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു കനകക്കുന്നിൽ ഓണപ്പതാക ഉയർത്തി മന്ത്രി പി.സി. വിഷ്ണുനാഥ്
ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു കനകക്കുന്നിൽ ഓണപ്പതാക ഉയർത്തി മന്ത്രി പി.സി. വിഷ്ണുനാഥ്
ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു കനകക്കുന്നിൽ ഓണപ്പതാക ഉയർത്തി മന്ത്രി പി.സി. വിഷ്ണുനാഥ്

ഓണം വാരാഘോഷത്തിന് കൊടിയേറി; കനകക്കുന്നിൽ പതാകയുയർത്തി മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: നാടും നഗരവും ആഘോഷത്തിമിർപ്പിലാകുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന് ആവേശകരമായ തുടക്കം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിൽ ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഓണപ്പതാക ഉയർത്തി ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിച്ചു. വരുംദിനങ്ങൾ സന്തോഷത്തിന്റേതാണെന്നും എല്ലാവരും ഒറ്റക്കെട്ടായി ആഘോഷങ്ങൾ പങ്കിടണമെന്നും മന്ത്രി ആശംസിച്ചു.

​വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണം വാരാഘോഷത്തിന്റെ വിളംബരമറിയിച്ച് ആഗസ്റ്റ് 21-ന് കോവളത്തു നിന്നാണ് പതാകയാത്ര ആരംഭിച്ചത്. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും വർണ്ണാഭമായ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് വിളംബര യാത്ര കനകക്കുന്നിൽ എത്തിച്ചേർന്നത്. ആഗസ്റ്റ് 24 മുതൽ 30 വരെ തലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നതിനാണ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ പ്രചാരണ യാത്ര സംഘടിപ്പിച്ചത്.

​പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച കാൽനട ഘോഷയാത്ര മ്യൂസിയം ജംഗ്ഷനിലെത്തിയപ്പോൾ മന്ത്രി പി.സി. വിഷ്ണുനാഥിനൊപ്പം ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ എം. വിൻസന്റ്, എം.ആർ. ബൈജു എന്നിവർ പങ്കുചേർന്നു. കനകക്കുന്നിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം., അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, വിവിധ സമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.