സ്ത്രീകൾക്ക് സൗജന്യ യാത്ര ഔദാര്യമല്ല, അവകാശം കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു

സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇന്ദിരാ ഗ്യാരന്റികളിൽ പ്രധാനപ്പെട്ട പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര ഔദാര്യമല്ല, അവകാശം കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി
സ്ത്രീകൾക്ക് സൗജന്യ യാത്ര ഔദാര്യമല്ല, അവകാശം കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു
സ്ത്രീകൾക്ക് സൗജന്യ യാത്ര ഔദാര്യമല്ല, അവകാശം കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു
സ്ത്രീകൾക്ക് സൗജന്യ യാത്ര ഔദാര്യമല്ല, അവകാശം കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതിക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ഒരു ഔദാര്യമല്ലെന്നും, വലിയ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസ്താവിച്ചു. അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കുന്ന ആദ്യ പ്രഖ്യാപന പദ്ധതിയായ 'പ്രിയദർശിനി'യുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 1965-ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

​മത്സ്യത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, വിദ്യാർത്ഥികൾ, ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും ഈ പദ്ധതി വലിയ തുണയാകും. യാത്രാച്ചെലവിൽ നിന്നുള്ള ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറും. പദ്ധതിക്കായി പ്രതിവർഷം ഏകദേശം 800 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തന്നെ തിരിച്ചെത്തി സാമ്പത്തിക ചലനാത്മകത വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

​പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനസാന്ദ്രത കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്വകാര്യ ബസ് മേഖലയെയും പൊതുഗതാഗതത്തിന്റെ ഭാഗമായാണ് സർക്കാർ കാണുന്നത്. അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. സ്ത്രീത്വത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവിന്റെ ഭാഗമായി ഗതാഗത വകുപ്പ് സെക്രട്ടറി ഉൾപ്പെടെ നിരവധി വനിതകൾ ഈ പദ്ധതിയുടെ നേതൃത്വത്തിൽ അണിനിരക്കുന്നു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അഭിമാനത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കായി സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ആദ്യ സീറോ യാത്രാ ടിക്കറ്റുകൾ ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പദ്ധതിയുടെ ഹ്രസ്വ വീഡിയോ പ്രകാശനവും ചടങ്ങിൽ നടന്നു.

​ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതമാശംസിച്ചു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വിശിഷ്ടാതിഥിയായി. എം.എൽ.എമാരായ എം. വിൻസന്റ്, എൻ. ശക്തൻ, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗൺസിലർ സി. ഹരികുമാർ, കെഎസ്ആർടിസി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.

​തുടർന്ന് തമ്പാനൂരിൽ നിന്നും സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കാളികളായി.