ടേം വ്യവസ്ഥ സ്വീകാര്യമല്ല, അഞ്ച് വർഷം മന്ത്രിസ്ഥാനം വേണം മാണി സി. കാപ്പൻ
മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസ് മുന്നോട്ടുവെച്ച രണ്ടര വർഷത്തെ ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നും, 5 വർഷവും മന്ത്രിസ്ഥാനം വേണമെന്നും മാണി സി. കാപ്പൻ. യു.ഡി.എഫ് നേതാക്കൾ നൽകിയ വാഗ്ദാനം പാലിക്കണമെന്നും കാപ്പൻ ആവശ്യപ്പെട്ടു.
ടേം വ്യവസ്ഥ സ്വീകാര്യമല്ല, അഞ്ച് വർഷം മന്ത്രിസ്ഥാനം വേണം'; നിലപാട് കടുപ്പിച്ച് മാണി സി. കാപ്പൻ
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസ് മുന്നോട്ടുവെച്ച ടേം വ്യവസ്ഥ തനിക്ക് സ്വീകാര്യമല്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പൂർണ്ണമായ അഞ്ചു വർഷവും തനിക്ക് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ ടേം വ്യവസ്ഥ സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ സംസാരിച്ചിരുന്നുവെന്നും എന്നാൽ താൻ അത് അപ്പപ്പോൾ തന്നെ നിരസിച്ചതായും കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് വീണ്ടും ചർച്ചകൾ നടക്കും. നിലവിൽ മറ്റ് ഫോർമുലകളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. അഞ്ചു വർഷത്തെ മന്ത്രിപദം ലഭിച്ചില്ലെങ്കിൽ അപ്പോൾ ആലോചിച്ചു ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനം സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ മുൻപ് നൽകിയ വാഗ്ദാനങ്ങളും മാണി സി. കാപ്പൻ ഓർമ്മിപ്പിച്ചു. "തിരഞ്ഞെടുപ്പ് വേളയിൽ വി.ഡി. സതീശൻ പാലായിൽ വന്ന് പ്രസംഗിച്ചതാണ്- കാപ്പൻ പാലായിൽ നിന്ന് അങ്ങോട്ട് പോകുന്ന വണ്ടിയിലായിരിക്കില്ല, കൊടിവച്ച കാറിലായിരിക്കും തിരിച്ചുവരികയെന്ന്. കൂടാതെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കാൻ രമേശ് ചെന്നിത്തല വന്നപ്പോൾ പാലായ്ക്ക് വലിയൊരു സമ്മാനമുണ്ടാകുമെന്നാണ് പറഞ്ഞത്. നേതാക്കൾ ആ വാക്ക് പാലിക്കണം," കാപ്പൻ ആവശ്യപ്പെട്ടു. എന്നാൽ പരസ്യ ചർച്ചകൾ നടത്തി മുന്നണിക്ക് പ്രശ്നങ്ങളുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിലെ ഏകാംഗ കക്ഷികളായ അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിപദം പങ്കിട്ടു നൽകാനാണ് കോൺഗ്രസ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ആദ്യ ടേം അനൂപ് ജേക്കബിന് നൽകാനാണ് കൂടുതൽ സാധ്യത. ഇതിനെതിരെയാണ് ഇപ്പോൾ മാണി സി. കാപ്പൻ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു 
