​സഹകരണ മേഖലയിൽ വൻ പരിഷ്കാരം ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീം നിർബന്ധമാക്കും, തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി എം. ലിജു

കേരളത്തിലെ സഹകരണ മേഖലയെ ശക്തിപ്പെടുത്തി പുതുയുഗ കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു. നിക്ഷേപകരുടെ സുരക്ഷയ്ക്കായി ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീം നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.

​സഹകരണ മേഖലയിൽ വൻ പരിഷ്കാരം ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീം നിർബന്ധമാക്കും, തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി എം. ലിജു
സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം സാധ്യമാക്കും; ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീം നിർബന്ധമാക്കുമെന്ന് മന്ത്രി എം. ലിജു
​സഹകരണ മേഖലയിൽ വൻ പരിഷ്കാരം ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീം നിർബന്ധമാക്കും, തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി എം. ലിജു
​സഹകരണ മേഖലയിൽ വൻ പരിഷ്കാരം ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീം നിർബന്ധമാക്കും, തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി എം. ലിജു
​സഹകരണ മേഖലയിൽ വൻ പരിഷ്കാരം ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീം നിർബന്ധമാക്കും, തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി എം. ലിജു

​സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം സാധ്യമാക്കും: മന്ത്രി എം ലിജു

തിരുവനന്തപുരം: സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും സഹകരണ അവാർഡ് വിതരണവും തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കേരളത്തിന്റെ സമഗ്ര വികസനത്തിന് സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച 'പബ്ലിക് - കോ ഓപറേറ്റിവ് പാർട്ണർഷിപ്പ്' (PCP) പദ്ധതിയിലൂടെ പൊതുമേഖലയും സർക്കാരും സഹകരണ പ്രസ്ഥാനങ്ങളും ചേർന്ന് അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളികളാകുന്ന പുതിയ ആശയം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസ് നടക്കുന്ന ഈ മേഖലയിൽ പതിനാറായിരത്തിലധികം സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

​നിക്ഷേപകർക്ക് പൂർണ്ണ സുരക്ഷ; ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീം നിർബന്ധമാക്കും

നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീമിൽ എല്ലാ സഹകരണ സംഘങ്ങളെയും നിർബന്ധമായും അംഗങ്ങളാക്കും. സ്‌കീമിൽ അംഗമാകാത്ത സംഘങ്ങളുടെ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. നിലവിൽ ലിക്വിഡേഷനിലായ സംഘങ്ങൾക്ക് മാത്രം സഹായം നൽകുന്ന രീതി മാറ്റി, പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സഹായിക്കുന്നതിന് സ്‌കീമിലുള്ള 315 കോടി രൂപ ഉപയോഗിക്കാൻ ആവശ്യമായ ചട്ടഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

​'ആശ്വാസം' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

​വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ടുന്നവർക്കായി 'ആശ്വാസം' എന്ന പേരിൽ മൂന്ന് മാസത്തെ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഇതിലൂടെ പിഴപ്പലിശ പൂർണമായും ഒഴിവാക്കുകയും പലിശയിൽ ഇളവുകൾ നൽകുകയും ചെയ്യും. ആറു വർഷത്തിലധികമായി കുടിശ്ശികയായി കിടക്കുന്ന കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ ഇത് സഹായകമാകും.

​കർശന നിർദേശം: വായ്പാ കുടിശ്ശികയുടെ പേരിൽ അംഗങ്ങളോടും പൊതുജനങ്ങളോടും മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. സഹകരണ സംഘങ്ങളിൽ എത്തുന്ന എല്ലാവരോടും ഉദ്യോഗസ്ഥർ മാന്യമായും മനുഷ്യത്വപരമായും പെരുമാറണം.

​റിസ്‌ക് ഫണ്ട് നിബന്ധനകളിൽ മാറ്റം

​കുടിശ്ശികയുള്ളവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും റിസ്‌ക് ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരും. സഹകരണ സംഘം അംഗങ്ങളുടെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ആയിരത്തിലധികം അപേക്ഷകളിൽ ഉടൻ തീരുമാനമെടുത്ത് സഹായം വിതരണം ചെയ്യും.

​പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തി സംഘങ്ങളെ തകർച്ചയിലാക്കിയ ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും, നഷ്ടപ്പെട്ട പൊതുപണം സർചാർജ് ഉൾപ്പെടെയുള്ള നടപടികളിലൂടെ തിരിച്ചുപിടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ 2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകളും, മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരം നേടിയ കെ. എ. ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.

​സുധീർഷ പാലോട് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശനി, സഹകരണ ആഡിറ്റ് ഡയറക്ടർ ഡോ. റെജിൽ എം. സി, കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് മോഹനൻ മാസ്റ്റർ, സഹകരണ സംഘം രജിസ്ട്രാർ എസ്. പ്രേംകൃഷ്ണൻ, ജോയിന്റ് രജിസ്ട്രാർ ബിന്ദു ഐ. പി തുടങ്ങിയവർ പങ്കെടുത്തു.