ബിജെപിക്ക് 20 ലക്ഷം രൂപ പിഴ

ബിജെപിക്ക് 20 ലക്ഷം രൂപ പിഴ അനധികൃത ബോർഡുകൾ നീക്കിയില്ല നടപടിയുമായി കോർപറേഷൻ ​

ബിജെപിക്ക് 20 ലക്ഷം രൂപ പിഴ
ബിജെപിക്ക് 20 ലക്ഷം രൂപ പിഴ അനധികൃത ബോർഡുകൾ നീക്കിയില്ല നടപടിയുമായി കോർപറേഷൻ

​മോദിക്ക് സ്വാഗതം; ബിജെപിക്ക് 20 ലക്ഷം രൂപ പിഴ! അനധികൃത ബോർഡുകൾ നീക്കിയില്ല; നടപടിയുമായി കോർപറേഷൻ

​തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ നൽകിയ നിർദേശം പാലിക്കാത്തതിനെത്തുടർന്നാണ് ബിജെപി ഭരിക്കുന്ന കോർപറേഷൻ തന്നെ പാർട്ടിക്ക് പിഴ നോട്ടിസ് നൽകിയത്.

​കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് നഗരത്തിലെ നടപ്പാതകളിലും ഡിവൈഡറുകളിലും പ്രധാനമന്ത്രിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും ചിത്രങ്ങളടങ്ങിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ, രണ്ട് മണിക്കൂറിനുള്ളിൽ ഇവ നീക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് കോർപറേഷൻ ബിജെപി ജില്ലാ പ്രസിഡന്റിന് കത്ത് നൽകിയിരുന്നു.

​എന്നാൽ നടപ്പാതകൾക്ക് കുറുകെയുള്ള ചില ബോർഡുകൾ മാറ്റിയതൊഴിച്ചാൽ ഭൂരിഭാഗവും നീക്കം ചെയ്യാൻ പാർട്ടി തയ്യാറായില്ല. തുടർന്ന് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം മൈതാനം വരെയുള്ള ഭാഗങ്ങളിൽ റവന്യു വിഭാഗം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള നിയമലംഘനം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോർപറേഷൻ സെക്രട്ടറി 20 ലക്ഷം രൂപയുടെ പിഴ നോട്ടിസ് അയച്ചത്.

​നോട്ടിസിന് നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ രണ്ടാം നോട്ടിസ് നൽകും. തുടർന്ന് രണ്ട് തവണ ഹിയറിങ് നടത്തിയിട്ടും പ്രതികരണം ഉണ്ടായില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് നീങ്ങാനാണ് കോർപറേഷൻ തീരുമാനം.