ശബരിമല നെയ്യ് വിൽപ്പനയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് മുഖ്യപ്രതി വിജിലൻസ് പിടിയിൽ

ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെയാണ് വിജിലൻസ് സംഘം ബുധനാഴ്ച പിടികൂടിയത്.

ശബരിമല നെയ്യ് വിൽപ്പനയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് മുഖ്യപ്രതി വിജിലൻസ് പിടിയിൽ
ശബരിമല നെയ്യ് വിൽപ്പനയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: മുഖ്യപ്രതി വിജിലൻസ് പിടിയിൽ

ശബരിമല നെയ്യ് വിൽപ്പനയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: മുഖ്യപ്രതി വിജിലൻസ് പിടിയിൽ

​ശബരിമല: ശബരിമല ക്ഷേത്രത്തിൽ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ ക്രമക്കേട് നടത്തി 36 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെയാണ് വിജിലൻസ് സംഘം ബുധനാഴ്ച പിടികൂടിയത്.

​മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി നെയ്യ് പായ്ക്കറ്റിലാക്കി വിൽക്കുന്ന ചുമതല ദേവസ്വം ബോർഡ് ഏൽപ്പിച്ചിരുന്നത് സുനിൽകുമാറിനെയായിരുന്നു. എന്നാൽ, വിൽപനയിലൂടെ ലഭിച്ച തുക പൂർണ്ണമായും ബോർഡിൽ അടയ്ക്കാതെ സ്റ്റോക്ക് വിവരങ്ങളിൽ ക്രമക്കേട് കാട്ടി പണം തട്ടിയെടുക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.

വിജിലൻസ് നടത്തിയ പരിശോധനയിൽ 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ സഹായത്തോടെ സ്റ്റോക്ക് രജിസ്റ്ററിലും വിൽപന കണക്കുകളിലും തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിച്ചുവരികയാണ്