മൂവാറ്റുപുഴ ബി.ഒ.സി ജംഗ്ഷനിലെ ബേക്കറിയിൽ നിന്ന് 125 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
നഗരത്തിലെ സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ. മൂവാറ്റുപുഴ ബി.ഒ.സി ജംഗ്ഷനിൽ ആബിദ് ഇബ്രാഹിം നടത്തുന്ന മൈനർ ബേക്കറി യിൽ നടത്തിയ റെയ്ഡിൽ 125 പാക്കറ്റ് ഹാൻസ് പിടികൂടി
മൂവാറ്റുപുഴയിൽ ബേക്കറിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ഉടമയ്‌ക്കെതിരെ നടപടി
മൂവാറ്റുപുഴ: നഗരത്തിലെ സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ. മൂവാറ്റുപുഴ ബി.ഒ.സി ജംഗ്ഷനിൽ ആബിദ് ഇബ്രാഹിം നടത്തുന്ന 'മൈനർ ബേക്കറി'യിൽ നടത്തിയ റെയ്ഡിൽ 125 പാക്കറ്റ് ഹാൻസ് പിടികൂടി. പ്രതിക്കെതിരെ മുൻപും കോട്പ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തുന്നതിന് ഫുഡ് സേഫ്റ്റി അധികൃതർ നോട്ടീസ് നൽകി.
എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിനെ തുടർന്ന്, മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള 'തൂഫാൻ' ടീമും മൂവാറ്റുപുഴ ഫുഡ് സേഫ്റ്റി ഓഫീസറും സംയുക്തമായാണ് പരിശോധന നടത്തിയത്. സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപന തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് റെയ്ഡ് സംഘടിപ്പിച്ചത്. പരിശോധനകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മൂവാറ്റുപുഴ സി.ഐ എം.എസ്. ഫൈസൽ, ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ ആർ.വി. അഞ്ജന, എസ്.ഐമാരായ സുബിൻ ബിജു, റോഷിനി, എ.എസ്.ഐ അനസ്, എസ്.സി.പി.ഒ വർഗീസ് ടി. വേണാട്ട്, സി.പി.ഒ സിജാസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
