വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേത് മന്ത്രി ബിന്ദു കൃഷ്ണ

അടിമാലിയിൽ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കുള്ള 3 കോടി രൂപയുടെ വായ്പ വിതരണം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. 301 വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേത് മന്ത്രി ബിന്ദു കൃഷ്ണ
അടിമാലിയിൽ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കുള്ള 3 കോടി രൂപയുടെ വായ്പ വിതരണം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേത് മന്ത്രി ബിന്ദു കൃഷ്ണ
വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേത് മന്ത്രി ബിന്ദു കൃഷ്ണ
വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേത് മന്ത്രി ബിന്ദു കൃഷ്ണ

വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേത്  മന്ത്രി ബിന്ദു കൃഷ്ണ

അടിമാലി: കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരായ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വനിതകളെ ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ അടിമാലി സിഡിഎസ് അയൽക്കൂട്ട അംഗങ്ങൾക്കുള്ള വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

​പിന്നാക്ക വികസന കോർപ്പറേഷൻ വഴിയാണ് അടിമാലി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കായി മൂന്നു കോടി രൂപയുടെ വായ്പ അനുവദിച്ചത്. പഞ്ചായത്തിലെ 27 അയൽക്കൂട്ടങ്ങളിലായി 301 വനിതകൾക്ക് ഈ വായ്പാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

​ചടങ്ങിൽ എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന്റെ ഭാഗമായി കുടുംബശ്രീയുടെ 'ജീവൻ ദീപം ഒരുമ' ഇൻഷുറൻസ് രേഖകളുടെ വിതരണവും അടിമാലി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന ഏറ്റുവാങ്ങലും നിർവഹിച്ചു.

​ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ്. സിദ്ദിഖ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, സിഡിഎസ് ചെയർപേഴ്സൺ ജോളി സജീവൻ, ഡിസിസി പ്രസിഡന്റ് സി. പി. മാത്യു എന്നിവർക്കൊപ്പം വിവിധ ത്രിതല പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ ഭാരവാഹികളും രാഷ്ട്രീയ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.