വന്യജീവി അക്രമങ്ങൾക്ക് തടയിടാൻ നിലമ്പൂർ ആർ.ആർ.ടിക്ക് 53 ലക്ഷത്തിന്റെ ഓഫ് റോഡ് വാഹനം കൈമാറി പ്രിയങ്ക ഗാന്ധി

മനുഷ്യ വന്യജീവി സംഘർഷം നേരിടുന്നതിനായി നിലമ്പൂർ ആർ.ആർ.ടിക്ക് സി.എസ്.ആർ ഫണ്ടുപയോഗിച്ച് പ്രിയങ്ക ഗാന്ധി എം.പി ടൊയോട്ട ഓഫ് റോഡ് വാഹനം കൈമാറി.

വന്യജീവി അക്രമങ്ങൾക്ക് തടയിടാൻ നിലമ്പൂർ ആർ.ആർ.ടിക്ക് 53 ലക്ഷത്തിന്റെ ഓഫ് റോഡ് വാഹനം കൈമാറി പ്രിയങ്ക ഗാന്ധി
നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ RRT വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കുന്നു
വന്യജീവി അക്രമങ്ങൾക്ക് തടയിടാൻ നിലമ്പൂർ ആർ.ആർ.ടിക്ക് 53 ലക്ഷത്തിന്റെ ഓഫ് റോഡ് വാഹനം കൈമാറി പ്രിയങ്ക ഗാന്ധി
വന്യജീവി അക്രമങ്ങൾക്ക് തടയിടാൻ നിലമ്പൂർ ആർ.ആർ.ടിക്ക് 53 ലക്ഷത്തിന്റെ ഓഫ് റോഡ് വാഹനം കൈമാറി പ്രിയങ്ക ഗാന്ധി

നിലമ്പൂർ ആർ.ആർ.ടിക്ക് പ്രിയങ്ക ഗാന്ധി എം.പി ഓഫ് റോഡ് വാഹനം കൈമാറി

നിലമ്പൂർ: വന്യജീവി അക്രമങ്ങളും മനുഷ്യ-വന്യജീവി സംഘർഷങ്ങളും രൂക്ഷമായ നിലമ്പൂർ മേഖലയിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി നിലമ്പൂർ റാപ്പിഡ് റെസ്‌പോൺസ് ടീമിന് (RRT) പുതിയ ഓഫ് റോഡ് വാഹനം ലഭ്യമാക്കി. പ്രിയങ്ക ഗാന്ധി എം.പി തന്റെ സി.എസ്.ആർ (CSR) ഫണ്ട് വിനിയോഗിച്ചാണ് 53 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ടൊയോട്ട വാഹനം വനംവകുപ്പിന് കൈമാറിയത്. നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എം.പി വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

​ഏത് ദുർഘടമായ ഭൂപ്രദേശത്തും അതിവേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സവിശേഷതകളുള്ളതാണ് ഈ ഓഫ് റോഡ് വാഹനം. മനുഷ്യ-വന്യമൃഗ സംഘർഷം അതീവ സങ്കീർണ്ണമായ ഒന്നാണെന്നും സംസ്ഥാന സർക്കാരുമായി സംയോജിച്ച് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ ശ്രമിക്കുമെന്നും ചടങ്ങിൽ പ്രിയങ്ക ഗാന്ധി എം.പി വ്യക്തമാക്കി. മുൻപ് വയനാട് ആർ.ആർ.ടി.ക്കും സമാനമായ രീതിയിൽ വാഹനവും 1.34 കോടി രൂപയുടെ മറ്റ് സുരക്ഷാ ഉപകരണങ്ങളും സി.എസ്.ആർ ഫണ്ട് മുഖേന പ്രിയങ്ക ഗാന്ധി നൽകിയിരുന്നു.

​നിലമ്പൂർ ഡി.എഫ്.ഒ ഓഫീസിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ ജി, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ധനീഷ് കുമാർ ഐ.എഫ്.എസ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനീഷ സിദ്ദിഖ് തുടങ്ങിയ പ്രമുഖ വ്യക്തികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതിയ വാഹനം എത്തുന്നതോടെ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ശല്യത്തിന് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.