മൂവാറ്റുപുഴയിൽ വ്യാപാരിയുടെ കടതിണ്ണയിൽ നിന്ന് 37 കിലോ അടയ്ക്ക കവർന്നു പ്രതി പിടിയിൽ
മൂവാറ്റുപുഴ കടാതിയിൽ മലഞ്ചരക്ക് കടതിണ്ണയിൽ നിന്ന് 37 കിലോ ഉണക്ക അടയ്ക്ക മോഷണം നടത്തിയ തൊടുപുഴ സ്വദേശി അമീൻ (42) മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വ്യാപാരിയുടെ തിണ്ണയിൽ നിന്ന് 37 കിലോ അടയ്ക്ക കവർന്നു: കുപ്രസിദ്ധ മോഷണക്കേസ് പ്രതി മൂവാറ്റുപുഴയിൽ അറസ്റ്റിൽ
മൂവാറ്റുപുഴ: കടതിണ്ണയിൽ സൂക്ഷിച്ചിരുന്ന ഉണക്ക അടയ്ക്ക മോഷണം നടത്തിയ കേസിൽ പ്രമുഖ മോഷണക്കേസ് പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപറമ്പിൽ വീട്ടിൽ അമീൻ (42) ആണ് പിടിയിലായത്.
മൂവാറ്റുപുഴ - കടാതി അമ്പലംപടി ഭാഗത്തുള്ള മലഞ്ചരക്ക് കടയുടെ തിണ്ണയിൽ നിന്ന് 37 കിലോ ഗ്രാം ഉണങ്ങിയ അടയ്ക്കയാണ് ഇയാൾ മോഷണം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്ത് മോഷണങ്ങൾ തടയുന്നതിനായി മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ സമാനമായ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയിൽ നിന്നും മോഷണം പോയ അടയ്ക്ക പൂർണ്ണമായും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ ആർ.ബി. റോഷ്‌നി, റ്റി.എ. മുഹമ്മദ്, എ.എസ്.ഐ മാരായ കെ.എ. അനസ്, കെ.എം. അനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻ വർക്കി, ക്രിസ്തുദാസ് പീറ്റർ, ശ്രീജു രാജൻ, വർഗീസ് ടി. വേണാട്ട്, പി.എം. സിജാസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
എറണാകുളം തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് 2 സീറ്റ് എൽഡിഎഫിനും ട്വന്റി ട്വന്റിക്കും ഓരോ വിജയം
ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പൊതുസമൂഹം ഒന്നിക്കണം മന്ത്രി രമേശ് ചെന്നിത്തല
താമരശ്ശേരി താലൂക്ക് ആശുപത്രി ഇനി ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി
അഴിമതിക്കെതിരെ സധൈര്യം വിസില് മുഴക്കണം മന്ത്രി രമേശ് ചെന്നിത്തല
വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ
ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി