മോഹൻലാൽ തരുൺ മൂർത്തി ചിത്രം അതിമനോഹരം ചിത്രീകരണം പൂർത്തിയായി
തരുൺ മൂർത്തി സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന അതിമനോഹരം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നൂറ്റിപ്പതിനഞ്ചു ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിനു ശേഷം സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ചിത്രീകരണം പൂർത്തിയായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
തൊടുപുഴ: ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രം 'അതിമനോഹരം' ചിത്രീകരണം പൂർത്തിയായി. സെപ്റ്റംബർ മൂന്ന് രാത്രിയോടെയാണ് 115 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് അവസാനമായത്. ജനുവരി 23-ന് തൊടുപുഴയിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചി, ശബരിമല, മുംബൈ തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായി ഏഴ് ഷെഡ്യൂളുകളായാണ് പൂർത്തിയാക്കിയത്.
കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പൊലീസ് പ്രൊസീജ്യർ ഡ്രാമയായ ഈ ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായി എത്തുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20-ാമത് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ലാലു അലക്സ്, മനോജ് കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവർക്കൊപ്പം സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
'ഇഷ്ക്', 'ആലപ്പുഴ ജിംഖാന' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ജെയ്ക്സ് ബിജോയ് സംഗീതസംവിധാനവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: ഷഫീഖ് വി.ബി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: മഷർ ഹംസ.
ബിനു പപ്പു കോ-ഡയറക്ടറാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്നാണ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എന്‍സിസി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കം
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
സ്കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് കൗതുകമായി വല്ലം മെടയൽ മത്സരം
ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നിലപാട് മന്ത്രി കെ മുരളീധരന് 
