കേരളത്തിൽ പുതിയ രാഷ്ട്രീയ വിപ്ലവം കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാൻ സാധ്യതയെന്ന് റിപ്പോർട്ട്
കേരള രാഷ്ട്രീയത്തിൽ നിലവിലുള്ള മുന്നണി സംവിധാനങ്ങൾ തകരുന്നു. മുസ്ലിം ലീഗും സി.പി.എമ്മും കേരള കോൺഗ്രസും ചേർന്ന് പുതിയ സഖ്യം രൂപീകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്നും പ്രവചിക്കുന്ന രാഷ്ട്രീയ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭൂപ്പടത്തിൽ വൻ മാറ്റങ്ങൾ സംഭവിക്കാനൊരുങ്ങുന്നതായി രാഷ്ട്രീയ നിരീക്ഷകനായ ആർ. ജയകുമാരൻ നായരുടെ റിപ്പോർട്ട്. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ എന്നീ മുന്നണികൾക്ക് അതീതമായ ഒരു പുതിയ രാഷ്ട്രീയ സഖ്യം കേരളത്തിൽ അധികാരത്തിലെത്തുമെന്നാണ് സൂചന.
മുസ്ലിം ലീഗ്, സി.പി.ഐ (എം), കേരള കോൺഗ്രസ് (എം) എന്നിവർ കൈകോർക്കുന്ന ഒരു പുതിയ മുന്നണി സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ സഖ്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ആകെ 15 മന്ത്രിമാരുള്ള മന്ത്രിസഭയിൽ മുസ്ലിം ലീഗിന് മുഖ്യമന്ത്രി പദം ഉൾപ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങളും, കേരള കോൺഗ്രസിന് മൂന്ന് മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. സി.പി.ഐ (എമ്മിന്) ഏഴ് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നും ആഭ്യന്തര വകുപ്പ് പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യുമെന്നുമാണ് ഈ രാഷ്ട്രീയ സമവാക്യം സൂചിപ്പിക്കുന്നത്.
അതേസമയം, കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ അവരെ തളർത്തുമെന്നും സി.പി.ഐ വെറും മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങി നാമാവശേഷമാകുമെന്നും റിപ്പോർട്ടിലുണ്ട്. ഈ പുതിയ രാഷ്ട്രീയ ധ്രുവീകരണം 2031-ഓടെ തങ്ങൾക്ക് അധികാരത്തിലെത്താനുള്ള വഴി തെളിക്കുമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് ഈ നീക്കം സാക്ഷ്യം വഹിക്കാൻ പോകുന്നത്.