കോൺഗ്രസ് സ്ഥാനാർഥി നിർണയം ഊർജിതം

​കോൺഗ്രസ് സ്ഥാനാർഥി നിർണയം ഊർജിതം സ്ക്രീനിങ് കമ്മിറ്റി വീണ്ടും കേരളത്തിലേക്ക് ​

കോൺഗ്രസ് സ്ഥാനാർഥി നിർണയം ഊർജിതം
സ്ഥാനാർഥി നിർണയത്തിലേക്ക് കോൺഗ്രസ്

​കോൺഗ്രസ് സ്ഥാനാർഥി നിർണയം ഊർജിതം; സ്ക്രീനിങ് കമ്മിറ്റി വീണ്ടും കേരളത്തിലേക്ക്

​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കാൻ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ഈ മാസം 23-ന് ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം സ്ക്രീനിങ് കമ്മിറ്റി വീണ്ടും കേരളത്തിലെത്തും. ഇതോടൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി യോഗവും ചേരും.

​എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്ന് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു. എന്നാൽ, എംപിമാർ മത്സരിക്കുന്നതിനോട് സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളും വിയോജിപ്പാണ് പ്രകടിപ്പിച്ചത്.

​മുൻഗണന ഈ സീറ്റുകൾക്ക്

സംവരണ സീറ്റുകളിലെയും സിറ്റിങ് സീറ്റുകളിലെയും സ്ഥാനാർഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട മണ്ഡലങ്ങൾ, ദീർഘകാലമായി പാർട്ടിക്ക് വിജയിക്കാൻ കഴിയാത്ത സീറ്റുകൾ എന്നിങ്ങനെ തരംതിരിച്ചുള്ള പട്ടികയും തയ്യാറാക്കുന്നുണ്ട്. സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആന്റണിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

​19-ന് 'വിജയോത്സവം

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളെ അഭിനന്ദിക്കാൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന 'വിജയോത്സവം' ഈ മാസം 19-ന് ഉച്ചയ്ക്ക് രണ്ടിന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കും. വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവൻ സ്ഥാനാർഥികളും പരിപാടിയിൽ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ഒരുക്കങ്ങൾ വിലയിരുത്തി. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ ജനവികാരം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.