38 വർഷത്തെ റെയിൽവേ സർവീസിന് വിരമിക്കൽ ഒപ്പം പ്രഥമ കായിക സ്നേഹി പുരസ്കാര തിളക്കത്തിൽ കണ്ണൻകുട്ടി

അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ പ്രഥമ കായിക സ്നേഹി പുരസ്കാരം കണ്ണൻകുട്ടിക്ക്

38 വർഷത്തെ റെയിൽവേ സർവീസിന് വിരമിക്കൽ ഒപ്പം പ്രഥമ കായിക സ്നേഹി പുരസ്കാര തിളക്കത്തിൽ കണ്ണൻകുട്ടി
അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ പ്രഥമ 'കായിക സ്നേഹി' പുരസ്കാരം കണ്ണൻകുട്ടിക്ക്

​അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ പ്രഥമ 'കായിക സ്നേഹി' പുരസ്കാരം കണ്ണൻകുട്ടിക്ക്

കൊച്ചി: കായിക രംഗത്ത് കഴിഞ്ഞ പത്തു വർഷമായി സജീവ സാന്നിധ്യമായ അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (അശ്വാ) പ്രഥമ 'കായിക സ്നേഹി' പുരസ്കാരത്തിന് മുൻ ദേശീയ മെഡൽ ജേതാവും സതേൺ റെയിൽവേ ചീഫ് ട്രാവലിങ്ങ് ടിക്കറ്റ് ഇൻസ്പെക്ടറുമായ കണ്ണൻകുട്ടി അർഹനായി. പാലക്കാട്ടെ കായിക താരങ്ങളുടെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

​അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും കൊച്ചിൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ റോയ് വർഗീസ് ഐ.ആർ.എസ് (ദേശീയ കായിക താരം), ജനറൽ സെക്രട്ടറിയും അർജ്ജുനാ അവാർഡ് ജേതാവുമായ ഒളിമ്പ്യൻ കെ.എം. ബിനു, അസോസിയേഷൻ ഭാരവാഹികളായ ജെയിംസ് എടക്കാട്ടുകുടി, ബിനോയ് കുര്യാക്കോസ്, സുരേന്ദ്രൻ കെ. എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

​വിരമിക്കൽ ദിനത്തിൽ ഇരട്ടി മധുരം

​സതേൺ റെയിൽവേയിൽ നിന്ന് 38 വർഷത്തെ ദീർഘവും പ്രശംസനീയവുമായ സർവ്വീസ് പൂർത്തിയാക്കി കണ്ണൻകുട്ടി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അതേ ദിവസം തന്നെയാണ് ഈ പുരസ്കാര പ്രഖ്യാപനവും എത്തിയിരിക്കുന്നത്. റെയിൽവേ വകുപ്പിനും കായിക മേഖലയ്ക്കും ഒരുപോലെ സംഭാവനകൾ നൽകിയ അദ്ദേഹം പാലക്കാട് കുനിശ്ശേരി നരിപ്പൊറ്റ സ്വദേശിയാണ്. രജനിയാണ് ഭാര്യ. മക്കൾ: രാഗേഷ് കിരൺ, കീർത്തന.

​അവാർഡ് ദാനം സെപ്റ്റംബറിൽ: 2026 സെപ്റ്റംബർ മാസത്തിൽ കോതമംഗലത്ത് വെച്ച് നടക്കുന്ന അസോസിയേഷന്റെ പ്രത്യേക ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ  അറിയിച്ചു.