​ബെൻ ജോൺസണ് കൊച്ചിയിൽ ആവേശകരമായ സ്വീകരണം

ലോകപ്രശസ്ത കനേഡിയൻ അതിവേഗ ഓട്ടക്കാരനും മുൻ ഒളിമ്പിക്സ് മെഡൽ ജേതാവുമായ ബെൻ ജോൺസണ് കൊച്ചിയിൽ ഊഷ്മളമായ സ്വീകരണം

​ബെൻ ജോൺസണ് കൊച്ചിയിൽ ആവേശകരമായ സ്വീകരണം
​ബെൻ ജോൺസണ് കൊച്ചിയിൽ ആവേശകരമായ സ്വീകരണം
​ബെൻ ജോൺസണ് കൊച്ചിയിൽ ആവേശകരമായ സ്വീകരണം
​ബെൻ ജോൺസണ് കൊച്ചിയിൽ ആവേശകരമായ സ്വീകരണം

​ബെൻ ജോൺസണ് കൊച്ചിയിൽ ആവേശകരമായ സ്വീകരണം

​കൊച്ചി: ലോകപ്രശസ്ത കനേഡിയൻ അതിവേഗ ഓട്ടക്കാരനും മുൻ ഒളിമ്പിക്സ് മെഡൽ ജേതാവുമായ ബെൻ ജോൺസണ് കൊച്ചിയിൽ ഊഷ്മളമായ സ്വീകരണം നൽകി. പത്തു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം, ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്. ബെൻ ജോൺസന്റെ ആദ്യ കേരള സന്ദർശനമാണിത്.

​കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ കേരളത്തിലെ കായികതാരങ്ങളെ പ്രതിനിധീകരിച്ച് കൊച്ചി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ലോക കായിക ഭൂപടത്തിൽ ഒരുകാലത്ത് വിസ്മയമായിരുന്ന താരം വളരെ ലളിതമായാണ് ആരാധകരോടും വിദ്യാർത്ഥികളോടും സംവദിച്ചത്. വിവിധ സ്‌കൂളുകളിൽ നിന്നുള്ള കായിക വിദ്യാർത്ഥികൾ, അത്‌ലറ്റിക് പരിശീലകർ, വിവിധ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികൾ എന്നിവർ അദ്ദേഹത്തെ നേരിൽ കാണാനും ആശയവിനിമയം നടത്താനും എത്തിയിരുന്നു.

​പത്തു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി 29-ാം തീയതി അദ്ദേഹം മടങ്ങി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ്, ഡിസി ബുക്സ് പ്രതിനിധി രവി എന്നിവർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ യാത്രയാക്കി.