ബി.ടെക് പഠനത്തിനൊപ്പം സ്വന്തം ഷൂ ബ്രാൻഡ് തരംഗമായി ആദിത്യ കിരണിന്റെ സോൾമാറ്റിക്സ്
കഴക്കൂട്ടം സ്വദേശിയായ ബി.ടെക് വിദ്യാർത്ഥി ആദിത്യ കിരൺ തുടക്കമിട്ട സോൾമാറ്റിക്സ് എന്ന തദ്ദേശീയ ഷൂ ബ്രാൻഡ് ശ്രദ്ധ നേടുന്നു. സ്നീക്കേഴ്സ് കൾച്ചർ കുറഞ്ഞ ചെലവിൽ ജനങ്ങളിലെത്തിക്കുകയാണ് ഈ യുവസംരംഭകന്റെ ലക്ഷ്യം.
സ്നീക്കേഴ്സ് വിപ്ലവവുമായി മലയാളി ചെറുപ്പക്കാരൻ; ബി.ടെക് പഠനത്തിനൊപ്പം സ്വന്തം ഷൂ ബ്രാൻഡുമായി ആദിത്യ കിരൺ
തിരുവനന്തപുരം: യുവാക്കളുടെ സ്റ്റൈൽ സങ്കൽപ്പങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് തദ്ദേശീയ ഷൂ ബ്രാൻഡുമായി തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ആദിത്യ കിരൺ. ബി.ടെക് വിദ്യാർത്ഥിയായ ആദിത്യൻ രൂപം നൽകിയ 'സോൾമാറ്റിക്സ്' (Solematics) എന്ന ഷൂ ബ്രാൻഡാണ് ഇപ്പോൾ വിപണിയിൽ ശ്രദ്ധ നേടുന്നത്. വിദേശരാജ്യങ്ങളിൽ തരംഗമായ 'സ്നീക്കേഴ്സ് കൾച്ചർ' സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഇന്ത്യയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം.
രണ്ട് വർഷത്തെ തുടർച്ചയായ ഗവേഷണങ്ങൾക്കും അധ്വാനത്തിനും ശേഷമാണ് ആദിത്യൻ ഈ നേട്ടം കൈവരിച്ചത്. 2026 ജൂണിൽ വിപണിയിലിറങ്ങിയ സോൾമാറ്റിക്സ് ഷൂസുകൾ കനം കുറഞ്ഞതും കാഷ്വൽ, ഫോർമൽ ഉപയോഗങ്ങൾക്ക് ഒരുപോലെ അനുയോജ്യവുമാണ്.
ഷൂസിന്റെ പ്രധാന ഭാഗമായ 'സോൾ' (Sole), സ്വന്തം പഠനമേഖലയായ എൻജിനീയറിംഗിനെ സൂചിപ്പിക്കുന്ന 'മാറ്റിക്സ്' (Matics) എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് ബ്രാൻഡിന് 'സോൾമാറ്റിക്സ്' എന്ന് പേരിട്ടിരിക്കുന്നത്. ചെന്നായയുടെ ചിത്രമാണ് ബ്രാൻഡിന്റെ ലോഗോയായി നൽകിയിരിക്കുന്നത്. നിലവിൽ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഷൂസുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിറ്റഴിക്കുന്നത്.
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം അഡ്വ. പി. സതീദേവി
തുലാവർഷം എത്തുന്നു കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂർ ദസറയ്ക്ക് വർണ്ണാഭമായ തുടക്കം പത്ത് നാളുകൾ ആഘോഷരാവുകൾ
ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടപടി 4 പേർ പിടിയിൽ 
