വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ മൂവാറ്റുപുഴ സ്വദേശി കാപ്പ ചുമത്തി ജയിലിൽ

മൂവാറ്റുപുഴയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അബിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.

വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ മൂവാറ്റുപുഴ സ്വദേശി കാപ്പ ചുമത്തി ജയിലിൽ
വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; മൂവാറ്റുപുഴ സ്വദേശി കാപ്പ ചുമത്തി ജയിലിൽ

വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; മൂവാറ്റുപുഴ സ്വദേശി കാപ്പ ചുമത്തി ജയിലിൽ

​മൂവാറ്റുപുഴ: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചു. മൂവാറ്റുപുഴ വെള്ളൂർകുന്നം കാവുംകര മോളേക്കുടി ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അബി (35) യെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

​എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിറക്കിയത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, അതിക്രമിച്ച് കടക്കൽ, കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം എന്നിങ്ങനെ ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്.

​കഴിഞ്ഞ നവംബർ അവസാനം മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായതിനെത്തുടർന്നാണ് കാപ്പ ചുമത്താനുള്ള നടപടികൾ ഊർജ്ജിതമാക്കിയത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

​മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ്ബ് ഇൻസ്പെക്ടർമാരായ ബിനു വർഗ്ഗീസ്, പോൾ മാത്യു, അസി. സബ്ബ് ഇൻസ്പെക്ടർ എം.കെ ഗിരിജ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ കെ.എം നിസാർ, എൻ.പി സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.