സൈബർ ലോകത്തെ ചതിക്കുഴികളും ആത്മീയതയും പാൻ ഇന്ത്യൻ ത്രില്ലർ അച്യുത അവതാരം ഇന്ന് തിയേറ്ററുകളിലേക്ക്
കന്നഡ സംവിധായകൻ പുനിത് ഒരുക്കുന്ന പാൻ ഇന്ത്യൻ സൈബർ ക്രൈം ത്രില്ലർ ചിത്രം അച്യുത അവതാരം തിയേറ്ററുകളിലേക്ക്. അവിനാഷ്, സീമ ജി നായർ, മാളവിക നന്ദൻ എന്നിവർ പ്രധാന വേഷങ്ങളിൽ.
സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം 'അച്യുത അവതാരം' ഇന്ന് തിയേറ്ററുകളിലേക്ക്
കൊച്ചി: സൈബർ കെണികളുടെയും ആത്മീയതയുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ ഇന്ന് (ജൂലൈ 17) തിയേറ്ററുകളിലെത്തുന്നു. പ്രശസ്ത കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നുണ്ട്.
റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് ഈ സൈബർ ക്രൈം ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും നടിയുമായ മാളവിക നന്ദൻ, 'കാന്താര' ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം നിരവധി പ്രമുഖ അന്യഭാഷാ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് സംഗീതം പകർന്നിരിക്കുന്നു.
പവൻ പൂവയ്യ, മഹേഷ് തോട്ട എന്നിവർ എഡിറ്റിംഗും നാഗരാജു, നവീൻ എന്നിവർ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. വി.എഫ്.എക്സ് & ഡിസൈൻസ്: ഐഡന്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസേഴ്സ്: ലോഹിത് ഷെട്ടി പാൽഗെ, അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ്, ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷൻ കൺട്രോളേഴ്സ്: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.