മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎ വേട്ട ഒളിവിലായിരുന്ന രണ്ടാം പ്രതിയും പിടിയിൽ

മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി ബഷീർ പോലീസ് പിടിയിൽ. പെരുമ്പാവൂരിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്.

മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎ വേട്ട ഒളിവിലായിരുന്ന രണ്ടാം പ്രതിയും പിടിയിൽ
മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി ബഷീർ പോലീസ് പിടിയിൽ.

മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: രണ്ടാം പ്രതി അറസ്റ്റിൽ

മൂവാറ്റുപുഴ: നഗരത്തിൽ വൻതോതിൽ രാസലഹരി വിപണനം നടത്തിവന്ന കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി കൂടി അറസ്റ്റിൽ. തൃക്കാരിയൂർ വില്ലേജ് പാനിപ്ര നൂലേലി ഭാഗത്ത് കാട്ടക്കുഴി വീട്ടിൽ ബഷീർ (54) ആണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ.

​കഴിഞ്ഞ ദിവസം കോട്ടപ്പടി വാവേലി ചിരട്ടക്കൽ വീട്ടിൽ മിനിമോൾ (50) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 32 ഗ്രാം എം.ഡി.എം.എയും (MDMA) തൂക്കാനുപയോഗിച്ച ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തിരുന്നു. മിനിമോളും ബഷീറും ചേർസാണ് ലഹരി കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

​കേസിൽ പ്രതിയായതിനെ തുടർന്ന് പെരുമ്പാവൂർ ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ബഷീറിനെ കഴിഞ്ഞ 21-ാം തീയതി രാത്രിയാണ് പോലീസ് സംഘം പിടികൂടിയത്. കുറുപ്പുംപടി, കോട്ടപ്പടി, കോതമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു