തീറ്റപ്പുൽ കൃഷി സഹായ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു ആഗസ്റ്റ് 28 വരെ അപേക്ഷിക്കാം
ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിലേക്ക് ഇടുക്കി ജില്ലയിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി, യോഗ്യതകൾ, പദ്ധതികൾ എന്നിവ അറിയാം.
തീറ്റപ്പുൽ കൃഷി: ഇടുക്കിയിൽ ക്ഷീരവികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വർഷത്തിലെ തീറ്റപ്പുൽ കൃഷി വികസന പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. 20 സെന്റിൽ കൂടുതലുള്ള പുൽകൃഷി, തരിശുഭൂമിയിലെ പുൽകൃഷി, ചോളകൃഷി എന്നിവയ്ക്കൊപ്പം കൃഷിക്ക് ആവശ്യമായ യന്ത്രവൽക്കരണം, ജലസേചനം എന്നിവയ്ക്കുള്ള ധനസഹായവും പദ്ധതി വഴി ലഭ്യമാക്കും.
താൽപ്പര്യമുള്ളവർക്ക് ആഗസ്റ്റ് 28 വരെ ക്ഷീരവികസന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ www.ksheerasree.kerala.gov.in മുഖേന രജിസ്റ്റർ ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
മകരവിളക്ക് കാനനപാതയിൽ വെളിച്ചമൊരുക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി ശരൺ വിവരങ്ങൾ ആറ് ഭാഷകളിൽ വിരൽത്തുമ്പിൽ
അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത് ലീപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. റോജി എം. ജോൺ
ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും
വികസിത് ഭാരത് യൂത്ത് പാർലമെന്റ്മൂന്നുപേർ സംസ്ഥാനതലത്തിലേക്ക്
വണ്ടൂർ ഗവ. ഗേൾസ് സ്കൂളിന് 4.5 കോടിയുടെ പുതിയ കെട്ടിടം കൂടുതൽ വികസന പദ്ധതികൾ പ്രഖ്യാപിച്ചു 
