വയനാടൻ കാപ്പിയെ ആഗോള ബ്രാൻഡാക്കി മാറ്റണം എം.എൽ.എ ഉഷ വിജയൻ

വയനാടൻ കാപ്പിയെ മൂല്യവർധിത ഉത്പന്നമാക്കി ആഗോള വിപണിയിൽ എത്തിക്കണമെന്ന് എം.എൽ.എ ഉഷ വിജയൻ. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു

വയനാടൻ കാപ്പിയെ ആഗോള ബ്രാൻഡാക്കി മാറ്റണം എം.എൽ.എ ഉഷ വിജയൻ
അന്താരാഷ്ട്രാ കാപ്പി ദിനാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച സെമിനാർ ഉഷ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടൻ കാപ്പിയെ ആഗോള ബ്രാൻഡാക്കി മാറ്റണം എം.എൽ.എ ഉഷ വിജയൻ

വയനാടൻ കാപ്പിയെ ആഗോള ബ്രാൻഡാക്കി മാറ്റണം: എം.എൽ.എ ഉഷ വിജയൻ

മാനന്തവാടി: വയനാടൻ കാപ്പിയെ ആഗോള വിപണിയിലെ മൂല്യവർധിത ഉത്പന്നമാക്കി മാറ്റണമെന്ന് എം.എൽ.എ ഉഷ വിജയൻ. കൃത്യമായ സംസ്‌കരണം, മികച്ച പാക്കേജിങ്, ബ്രാൻഡിങ് എന്നിവയിലൂടെ വയനാടൻ കാപ്പിയെ ഒരു ആഗോള ബ്രാൻഡാക്കി ഉയർത്താൻ സാധിക്കുമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. കാപ്പിയുടെ കയറ്റുമതി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

​മാനന്തവാടി സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത്. കോഫി ബോർഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ, കേരള എഫ്.പി.ഒ-എഫ്.പി.സി. കൺസോർഷ്യം എന്നിവ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

​കോഫി ബോർഡ് കേരള-തമിഴ്‌നാട് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഫി ബോർഡ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ എ.വി.പ്രശാന്ത്, എക്സ്റ്റൻഷൻ ഇൻസ്പെക്ടർ ടി.വി.എസ്. ജെയിൻ, കേര പ്രൊജക്ട് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പി.പി.ഗംഗാധരൻ എന്നിവർ കർഷകർക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

​കേര പ്രൊജക്ട് സംസ്ഥാന പ്ലാന്റേഷൻ സ്‌പെഷ്യലിസ്റ്റ് ആർ.എസ്.അഞ്ജിത്ത്, മുൻ കോഫി ബോർഡ് അംഗം കെ.കെ. മനോജ് കുമാർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിനോദ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എ ജിഷ, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലി ബ്രാൻ, മാനന്തവാടി താലൂക്ക് ബയോ ഡൈവേഴ്‌സിറ്റി ചെയർമാൻ ടി.സി ജോസഫ്, കോഫി ബോർഡ് സീനിയർ ലൈസൺ ഓഫീസർ ഇന്ദ്ര, കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എൻ.സി.മധു ബൊപ്പയ്യ, കേരള കോഫി ലിമിറ്റഡ് കൺസൾട്ടന്റ് ധർമ്മരാജ് നരേന്ദ്രനാഥ്, പെർഫെറ്റോ നാച്ചുറൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് മറ്റമന, കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനീസ് കൺസോർഷ്യം പ്രസിഡന്റ് സാബു പാലാട്ടിൽ, കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ബസവരാജ് എം. ചുളകി തുടങ്ങിയവർ സംസാരിച്ചു.