കളഞ്ഞുകിട്ടിയ സ്വർണ്ണവും വെള്ളിയും ഉടമസ്ഥരില്ലെങ്കിൽ ലേലം ചെയ്യും
തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെടുത്ത 37.5 ഗ്രാം സ്വർണ്ണവും 9.88 ഗ്രാം വെള്ളിയും പൊതുലേലം ചെയ്യുന്നു. അവകാശികൾ ഇല്ലാത്തതിനാൽ 30 ദിവസത്തിനകം രേഖകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
തമ്പാനൂർ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും ലേലം ചെയ്യുന്നു; 30 ദിവസത്തിനകം അവകാശികൾക്ക് എത്താം
തിരുവനന്തപുരം: തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കളഞ്ഞുകിട്ടിയിട്ടുള്ള സ്വർണ്ണം, വെള്ളി (37.5 ഗ്രാം സ്വർണം, 9.88 ഗ്രാം വെള്ളി) വസ്തുക്കൾ ലേലം ചെയ്യുന്നു. ഈ വസ്തുക്കളിൽ ഇതുവരെ ആരും അവകാശവാദം ഉന്നയിക്കാത്തതിനാലാണ് ലേലം ചെയ്യുന്നത്.
അവകാശവാദം ഉന്നയിക്കുന്നവർ വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അവകാശികൾ ഇല്ലാതെ വന്നാൽ വസ്തുക്കൾ പൊതുലേലത്തിലൂടെ വില്പന നടത്തി, തുക സർക്കാരിന്റെ ക്രിമിനൽ ജസ്റ്റിസ് മിസലേനിയസ് എക്സ്പെൻസ് ഫണ്ടിലേക്ക് വക ചേർക്കും.
മാലിന്യ സംസ്കരണം വലിയ വെല്ലുവിളി, മാറ്റം വ്യക്തികളിൽ നിന്ന് തുടങ്ങണം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
രണ്ടു ലക്ഷം രൂപയുടെ പോത്തുകളെ മോഷ്ടിച്ച നാല് പേർ അറസ്റ്റിൽ
എട്ട് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും
രാം ചരൺ സുകുമാർ ചിത്രം ആർസി 17 തുടങ്ങി ക്ലാപ്പടിച്ച് ചിരഞ്ജീവി, വരുന്നത് വൻ മേക്കോവറിൽ
ഭരണഘടന നീതിയുടെ കരുത്ത് ഹൈക്കോടതികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
മുത്തോലപുരം വെട്ടിയോടിപ്പാലം നാടിന് സമർപ്പിച്ചു ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു 
