​ആലുവയിൽ മർദ്ദനം 5 മാസമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ആലുവയിൽ യുവാവിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗോപാലകൃഷ്ണനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.

​ആലുവയിൽ മർദ്ദനം 5 മാസമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
ഗോപാലകൃഷ്ണൻ (48) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

​ആലുവയിൽ മർദ്ദനം: 5 മാസമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

​ആലുവ: യൂട്യൂബ് ചാനലിലൂടെ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് യുവാവിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കരുമാലൂർ ഡയമണ്ട് മുക്ക് പഴമ്പിള്ളിശേരി അമ്പാടി വീട്ടിൽ ഗോപാലകൃഷ്ണൻ (48) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസമായി ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.

​തുരുത്തിപ്പുറം സ്വദേശി രാജേന്ദ്രപ്രസാദിന് നേരെയായിരുന്നു ആക്രമണം. ആലുവ നജാത്ത് ആശുപത്രിക്ക് സമീപമുള്ള കല്ലിങ്ങൽ ബിൽഡിംഗിന്റെ രണ്ടാം നിലയിൽ വെച്ചാണ് സംഭവം നടന്നത്. രാജേന്ദ്രപ്രസാദ് തന്റെ യൂട്യൂബ് ചാനലിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. ചുറ്റിക ഉപയോഗിച്ചുള്ള ആക്രമണത്തിൽ രാജേന്ദ്രപ്രസാദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

​കേസിലെ കൂട്ടുപ്രതിയും ഗോപാലകൃഷ്ണന്റെ ബന്ധുവുമായ ഉമശങ്കറിനെ നേരത്തെ അട്ടപ്പാടി അഗളിയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഗോപാലകൃഷ്ണനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി വരികയായിരുന്നു.

​ആലുവ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐ ജോസ്സി എം. ജോൺസൺ, എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.