അതിവേഗ റെയിൽ കേരളത്തിന് ഗുണമുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ്
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴിയുടെ പ്രയോജനം കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
അതിവേഗ റെയിൽ: കേരളത്തിന് ഗുണമുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ്; കൃത്യമായ മറുപടി നൽകാതെ കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴിയുടെ പ്രയോജനം കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എന്നാൽ, അതിവേഗ പാത കേരളത്തിലൂടെ കടന്നുപോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
മലയാളികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരല്ലേ എന്നും, അത്തരം യാത്രകളിൽ അവർക്ക് ഈ റെയിൽ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേ എന്നുമായിരുന്നു മന്ത്രിയുടെ മറുചോദ്യം. കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിലെ റെയിൽ വികസനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനായി തിങ്കളാഴ്ച ഡൽഹിയിൽ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ഈ ചർച്ചയിൽ കേരളത്തിനായുള്ള പദ്ധതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
