​കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

​ഉദ്ഘാടന പരിപാടികൾ വിപുലമായി നടത്തുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

​കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
​കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘാടക സമിതി രൂപീകരിച്ചു

​കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘാടക സമിതി രൂപീകരിച്ചു

​കൊച്ചി: മധ്യകേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിർണ്ണായക ചുവടുവെപ്പായി മാറുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സി.സി.ആർ.സി) ഫെബ്രുവരി 9-ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

​ഉദ്ഘാടന പരിപാടികൾ വിപുലമായി നടത്തുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കളമശ്ശേരി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസേർച്ച് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് സമിതിക്ക് രൂപം നൽകിയത്.

​സംഘാടക സമിതി ഭാരവാഹികൾ:

​രക്ഷാധികാരികൾ: മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക.

​ചെയർമാൻ: ജമാൽ മണക്കാടൻ (കളമശ്ശേരി നഗരസഭ ചെയർമാൻ).

​ജനറൽ കൺവീനർ: ഡോ. പി.ജി. ബാലഗോപാൽ (ക്യാൻസർ സെന്റർ ഡയറക്ടർ).

​കൺവീനർ: ഡോ. നീതു ജോർജ് (മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ്).

​ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സഹകരണ സ്ഥാപന ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ സമിതിയുടെ ഭാഗമാണ്. മധ്യകേരളത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്നും ഉദ്ഘാടനം നാടിന്റെ ആഘോഷമായി മാറ്റണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു.