ബിജെപി വനിതാ സ്ഥാനാർത്ഥികൾക്ക് എതിരെ ഭീഷണി

ബിജെപി വനിതാ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; നടപടി ആവശ്യപ്പെട്ട് ബിജെപി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ​

ബിജെപി വനിതാ സ്ഥാനാർത്ഥികൾക്ക് എതിരെ ഭീഷണി
ബിജെപി വനിതാ സ്ഥാനാർത്ഥികൾക്ക് എതിരെ ഭീഷണി

ബിജെപി വനിതാ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നടപടി ആവശ്യപ്പെട്ട് ബിജെപി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

​മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിലെ ബിജെപി വനിതാ സ്ഥാനാർഥികളെ എൽഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ബിജെപി നേതാക്കൾ ആരോപിച്ചു. എൽഡിഎഫ് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്ഥാനാർഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എറണാകുളം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.

​കല്ലൂർക്കാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ മത്സരിക്കുന്ന റ്റോളി അലക്സാണ്ടർ, രണ്ടാം വാർഡ് സ്ഥാനാർഥി ജിജി വി. ജോസ് എന്നിവരെയാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. തിരഞ്ഞെടുപ്പിലെ പരാജയഭീതി കാരണമാണ് എൽഡിഎഫ് പ്രവർത്തകർ ഭീഷണിയുമായി രംഗത്തെത്തിയതെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. ബിജെപി സ്ഥാനാർഥിയുടെ വീട്ടിൽ ഉൾപ്പെടെ എത്തിയാണ് എൽഡിഎഫ് പ്രവർത്തകർ ഭീഷണി മുഴക്കിയതെന്ന് ബിജെപി കല്ലൂർക്കാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് സാബു കെ.എസ്, വൈസ് പ്രസിഡന്റ് രാജു മങ്കുത്തേൽ എന്നിവർ പറഞ്ഞു.

​സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും, സ്ഥാനാർഥികൾക്ക് സ്വതന്ത്രമായി പ്രചാരണം നടത്താൻ സാധിക്കുന്ന സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നുമാണ് ബിജെപി തങ്ങളുടെ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്