സ്ത്രീകൾ സ്വന്തം കഴിവുകൊണ്ട് ഏത് ഉയരത്തിലും എത്തണം മന്ത്രി കെ.എം. ഷാജി

​കേരള ചരിത്രത്തെ കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് മാറ്റിയെഴുതാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കൊച്ചിയിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ സ്വന്തം കഴിവുകൊണ്ട് ഏത് ഉയരത്തിലും എത്തണം മന്ത്രി കെ.എം. ഷാജി
കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും സി.ഡി.എസ്. ചെയർപേഴ്സൺമാർക്കുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീകൾ സ്വന്തം കഴിവുകൊണ്ട് ഏത് ഉയരത്തിലും എത്തണം: മന്ത്രി കെ.എം. ഷാജി

കൊച്ചി: കേരള ചരിത്രത്തെ തന്നെ 'കുടുംബശ്രീക്ക് മുമ്പും ശേഷവും' എന്ന രീതിയിൽ മാറ്റിയെഴുതിയ വലിയൊരു മുന്നേറ്റമാണ് കുടുംബശ്രീയുടേതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും സി.ഡി.എസ്. ചെയർപേഴ്സൺമാർക്കുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​തുടക്കത്തിൽ ദാരിദ്ര്യനിർമ്മാർജ്ജനം മാത്രമായിരുന്നു ലക്ഷ്യമെങ്കിലും, ഇന്ന് കേരളത്തിലെ സ്ത്രീകൾക്ക് അഭിവൃദ്ധിയിലേക്കും സ്വയം പര്യാപ്തതയിലേക്കും വളരാനുള്ള വലിയൊരു വാതായനമാണ് കുടുംബശ്രീ തുറന്നുനൽകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

​കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒരുമിച്ച് മുന്നോട്ട് പോകണം. കേവലം ലിംഗസമത്വത്തിനപ്പുറം ലിംഗനീതി ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം. മറ്റുള്ളവരെ ആശ്രയിക്കാതെ, സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് ഏത് ഉയരത്തിലും എത്തിച്ചേരാൻ സ്ത്രീകൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ നടന്ന ചടങ്ങിൽ തൃക്കാക്കര എം.എൽ.എ. ഉമാ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി എന്നിവർ മുഖ്യാതിഥികളായിരുന്നു.

​കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കുറുപ്പശ്ശേരി, കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ സി. നായർ, തൃക്കാക്കര നഗരസഭ കൗൺസിലർ ടിനു ജിപ്സൺ, സി.ഡി.എസ്. ചെയർപേഴ്സൺമാരായ എം.എച്ച്. ഹസീല (തൃക്കാക്കര വെസ്റ്റ്), എ.എ. നിഷ (തൃക്കാക്കര ഈസ്റ്റ്), കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.