നിർമ്മല കോളേജിൽ ‘ഷീ ലീഡ്സ്’ വനിതാ സംരംഭകത്വ കോൺക്ലേവിന് തുടക്കം കളക്ടർ പ്രിയങ്ക ജി. ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ നിർമ്മല കോളേജിൽ സംഘടിപ്പിക്കുന്ന ‘ഷീ ലീഡ്സ് വിമൻ എന്റർപ്രണർഷിപ്പ് കോൺക്ലേവ് 2026’ ന്റെ ആദ്യ ദിന പരിപാടികൾ എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, യുവ സംരംഭകർ എന്നിവർ പങ്കെടുത്തു.
നിർമ്മല കോളേജിൽ ‘ഷീ ലീഡ്സ്’ വനിതാ സംരംഭകത്വ കോൺക്ലേവിന് തുടക്കം; കളക്ടർ പ്രിയങ്ക ജി. ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജിൽ (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന ‘ഷീ ലീഡ്സ് - വിമൻ എന്റർപ്രണർഷിപ്പ് കോൺക്ലേവ് 2026’-ന്റെ ആദ്യ ദിന പരിപാടികൾക്ക് വ്യാഴാഴ്ച തുടക്കമായി. എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കോളേജിൽ സജ്ജീകരിച്ച സ്വാപ് ഷോപ്പിന്റെ (Swap Shop) ഉദ്ഘാടനവും കളക്ടർ നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കെ.എൽ.എം. ആക്സിവ ഫിൻവെസ്റ്റ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ എറിൻ ലിസ്ബത്ത് ഷിബുവിനെ ചടങ്ങിൽ വളർന്നുവരുന്ന സംരംഭകയായി ആദരിച്ചു. കോർഡിനേറ്റർ ഡോ. മീര ആർ., പരീക്ഷാ കൺട്രോളർ ഡോ. അനു ജോസി ജോയ്, കൊമേഴ്സ് വിഭാഗം മേധാവി ഡോ. സുബി ബേബി, വിമൻ സെൽ കോർഡിനേറ്റർ ഡോ. ആനി കുര്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ആദ്യ സെഷനിൽ എറിൻ ലിസ്ബത്ത് ഷിബു മുഖ്യപ്രഭാഷണം നടത്തി. ഡോ. അനിത ജെ. മറ്റം, ഡോ. ആർമിള ആന്റണി സി. എന്നിവർ നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞ് നടന്ന രണ്ടാം സെഷനിൽ സംസ്ഥാന ഗവൺമെന്റ് ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ 'ഗുണം ബ്യൂട്ടി' സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ എലിസബത്ത് ഐസക്, 'ദി പെർഫ്യൂം പ്രോജക്ട്' സംരംഭകയും ഇൻഫ്ലുവൻസറുമായ ശ്രുതി രജനികാന്ത് എന്നിവർ സംരംഭകത്വ അനുഭവങ്ങൾ പങ്കുവെച്ചു. സുവോളജി വിഭാഗം മേധാവി അമ്പിളി എലിസബത്ത് ജോർജ് മോഡറേറ്ററായിരുന്നു. ഡോ. ലിജി ജോർജ്, ഡോ. ജാസ്മിൻ ജോസ് എന്നിവരും സെഷനിൽ സംസാരിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
