കോതമംഗലത്ത് ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായി എം.ഡി.എം.എ യും പിടിച്ചെടുത്തു
കോതമംഗലത്ത് ഫെബ്രുവരിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന തങ്കളം സ്വദേശി മുഹമ്മദ് മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടികൂടുന്നതിനിടെ ഇയാളിൽ നിന്ന് എം.ഡി.എം.എയും കണ്ടെടുത്തു
കോതമംഗലത്ത് യുവാവിനെ ആക്രമിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി എം.ഡി.എം.എ യുമായി അറസ്റ്റിൽ
കോതമംഗലം:ഒളിവിൽ കഴിഞ്ഞു വന്ന പ്രതി അറസ്‌റ്റിൽ. തങ്കളം ജവഹർ കോളനി കരോട്ടുപുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി 32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ കോതമംഗലത്ത് വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ മുൻപ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കോതമംഗലം അങ്ങാടിക്കര ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. പിടികൂടിയ സമയം ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡി എം എ യും കണ്ടെടുത്തു. മയക്കുമരുന്നു മായി ബന്ധപ്പെട്ട് ഗാന്ധിനഗർ, പെരുമ്പാവൂർ, എന്നീ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സബ് ഇൻസ്പെക്ടർ എൽദോ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
വിശ്രമിക്കാൻ സുരക്ഷിത ഇടം കൊച്ചിയിൽ ഗിഗ് തൊഴിലാളികൾക്കായി ഗിഗോൺ വെൽനസ് ഹബ് സജ്ജം
വെറ്ററിനറി ഡോക്ടര് നിയമനം
രാക്ഷസവേട്ടക്ക് തുടക്കമായി സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ വേഷത്തിൽ
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നായകനായി അൻവർ സാദത്ത്
ബോക്സറായി റിങ്ങിലേക്ക്, കൂടെ സംവിധായകന്റെ തൊപ്പിയും കാർത്തികേയയുടെ പാൻ ഇന്ത്യൻ ചിത്രം കം ബാക്ക് 
