ബിജെപിയുമായി സഖ്യമില്ല നിലപാട് വ്യക്തമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK). സിബിഐ അന്വേഷണത്തിലൂടെ വിജയ്‌യെ ഭയപ്പെടുത്താൻ ശ്രമിച്ചുവെന്നും ടിവികെ ആരോപിച്ചു.

ബിജെപിയുമായി സഖ്യമില്ല നിലപാട് വ്യക്തമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം
ബിജെപിയുമായി സഖ്യമില്ല: നിലപാട് വ്യക്തമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം

ബിജെപിയുമായി സഖ്യമില്ല; നിലപാട് വ്യക്തമാക്കി വിജയ്‌യുടെ ടിവികെ; സഖ്യചർച്ചകൾ ഭയം മൂലമെന്ന് ഡിഎംകെയ്ക്ക് പരിഹാസം

​ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK). ബിജെപിയുമായി കൈകോർക്കാൻ വിജയ്‌ക്കു മേൽ കടുത്ത സമ്മർദമുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ടിവികെ പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറി അരുൺ രാജ് വ്യക്തമാക്കി.

​സിബിഐ അന്വേഷണങ്ങൾ, സിനിമയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവയിലൂടെ വിജയ്‌യെ സമ്മർദത്തിലാക്കാൻ ബിജെപി ശ്രമിച്ചതായി അരുൺ രാജ് ആരോപിച്ചു. വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി പ്രഖ്യാപിക്കാൻ വലിയ ധൈര്യം വേണം. ബിജെപിയെ കേവലം രാഷ്ട്രീയ ശത്രുവല്ല, മറിച്ച് പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സെപ്റ്റംബറിൽ കരൂരിൽ നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ സിബിഐ വിജയ്‌യെ ചോദ്യം ചെയ്തിരുന്നു. ഇത്തരത്തിലുള്ള വലിയ സമ്മർദങ്ങളെ അതിജീവിച്ചാണ് വിജയ് തന്റെ രാഷ്ട്രീയ പാത വ്യക്തമാക്കുന്നതെന്ന് പാർട്ടി അവകാശപ്പെടുന്നു.

​അതേസമയം, ഡിഎംകെ നേരത്തെ തന്നെ സഖ്യചർച്ചകൾ ആരംഭിച്ചത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയിൽ ഭയന്നാണെന്ന് അരുൺ രാജ് പരിഹസിച്ചു. തോൽക്കാൻ പോകുന്ന പാർട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം, എഐഎഡിഎംകെ - ബിജെപി സഖ്യം, വിജയ്‌യുടെ ടിവികെ എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വഴിതുറന്നിരിക്കുന്നത്