സ്റ്റുട്ട്ഗാർട്ട്, ബൈഫാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ദുൽഖർ സൽമാന്റെ ലോക ചാപ്റ്റർ 1 ചന്ദ്ര

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച്, കല്യാണി പ്രിയദർശനും നസ്ലനും പ്രധാന വേഷങ്ങളിലെത്തിയ ലോക ചാപ്റ്റർ 1: ചന്ദ്ര സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കും ദക്ഷിണ കൊറിയയിലെ ബൈഫാൻ മേളയിലേക്കും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റുട്ട്ഗാർട്ട്, ബൈഫാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ദുൽഖർ സൽമാന്റെ ലോക ചാപ്റ്റർ 1 ചന്ദ്ര
സ്റ്റുട്ട്ഗാർട്ട്, ബൈഫാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 'ലോക-ചാപ്റ്റർ 1: ചന്ദ്ര'

​അന്താരാഷ്ട്ര വേദികളിൽ തിളങ്ങി 'ലോക'; സ്റ്റുട്ട്ഗാർട്ട്, ബൈഫാൻ ചലച്ചിത്ര മേളകളിലേക്ക് ഔദ്യോഗിക സെലക്ഷൻ

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’യ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ജർമനിയിൽ നടക്കുന്ന 23-ാമത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കും, ദക്ഷിണ കൊറിയയിൽ നടക്കുന്ന ബുക്കിയോൺ ഇൻ്റർനാഷണൽ ഫാൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കും (BiFan) ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 2 മുതൽ 12 വരെയാണ് ദക്ഷിണ കൊറിയയിൽ ബൈഫാൻ മേള അരങ്ങേറുന്നത്.

​ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച് കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള സിനിമയാണ്. കേരളത്തിൽ നിന്ന് മാത്രം 121 കോടി ഗ്രോസ് കളക്ഷൻ നേടിക്കൊണ്ട് ഇൻഡസ്ട്രി ഹിറ്റ് പട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.

​പുരസ്കാരങ്ങളുടെ തിളക്കത്തിൽ 'ലോക'

​നേരത്തെ പ്രഖ്യാപിച്ച കേരളാ ഫിലിംസ് ക്രിട്ടിക്സ് അവാർഡ് 2025-ൽ മികച്ച സംവിധായകൻ, നടി, സംഗീത സംവിധായകൻ, മേക്കപ്പ്, നവാഗത രചയിതാവ് എന്നീ 5 പ്രധാന വിഭാഗങ്ങളിൽ പുരസ്കാരം നേടി ചിത്രം വലിയ നേട്ടം കരസ്ഥമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലും വൻ പാൻ-ഇന്ത്യൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി (IMDb) ലിസ്റ്റിലും 'ലോക' ഇടംപിടിച്ചിരുന്നു.

​മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വൻ വിജയം നേടിയ ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ദുൽഖർ സൽമാനും ടോവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.

​'ലോക'യുടെ വൻ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ടോവിനോ തോമസ് നായകനാകുന്ന രണ്ടാം ഭാഗത്തിനായും വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.