ചലച്ചിത്ര പുരസ്‌കാര വേദിയിൽ അവഗണന പൊട്ടിത്തെറിച്ച് അഹാന
ചലച്ചിത്ര പുരസ്‌കാര വേദിയിൽ സ്ത്രീകളെ പിന്തള്ളിയോ ഇരിപ്പിട ക്രമീകരണത്തിനെതിരെ അഹാന കൃഷ്ണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ ചടങ്ങിൽ
ചലച്ചിത്ര പുരസ്‌കാര വേദിയിൽ സ്ത്രീകളെ പിന്തള്ളിയോ? ഇരിപ്പിട ക്രമീകരണത്തിനെതിരെ അഹാന കൃഷ്ണ
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. പുരസ്കാര ജേതാക്കളായ സ്ത്രീകളെ മുൻനിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയത് അസ്വാഭാവികമാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം.
വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരം നേടിയ സ്ത്രീകൾ മുൻനിരയിൽ ഇരിക്കാൻ പൂർണ്ണമായും അർഹരാണെന്നും അവരെ പിന്നിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും താരം കുറിച്ചു. "വിജയികളുടെ നേട്ടത്തിൽ ഞാൻ സന്തോഷിക്കുന്നു. എങ്കിലും ആ വീഡിയോ കണ്ടപ്പോൾ ഇരിപ്പിടങ്ങൾ ക്രമീകരിച്ച രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? ഇത് പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ചിന്ത പങ്കുവെക്കാതിരിക്കാൻ കഴിഞ്ഞില്ല," അഹാന വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ ലിംഗപരമായ വിവേചനത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
