​കേരളത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ

കേരളത്തെ കുളമ്പ് രോഗമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ എട്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞത്തിന് തുടക്കമായി. മന്ത്രി ബിന്ദു കൃഷ്ണ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

​കേരളത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തെ കുളമ്പുരോഗമുക്തമാക്കുക ലക്ഷ്യം; എട്ടാംഘട്ട പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞത്തിന് തുടക്കമായി
​കേരളത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ
​കേരളത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ

​കേരളത്തെ കുളമ്പുരോഗമുക്തമാക്കുക ലക്ഷ്യം; എട്ടാംഘട്ട പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞത്തിന് തുടക്കമായി

തിരുവനന്തപുരം: മൃഗങ്ങളുടെ ആരോഗ്യം മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ പ്രസക്തമാണെന്നും, കേരളത്തെ കുളമ്പ് രോഗമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് സർക്കാരിന്റെ മുഖ്യലക്ഷ്യമെന്നും മൃഗസംരക്ഷണം ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാനത്തെ എട്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയ്‌നിംഗ് സെന്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

​മൃഗസംരക്ഷണം കേരളീയ ശൈലിയുടെ അടിസ്ഥാന ഘടകമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പണ്ടുകാലത്ത് മൃഗങ്ങളിൽ നിന്ന് വേറിട്ടൊരു ജീവിതം മലയാളികൾക്കില്ലായിരുന്നു. കന്നുകാലി വളർത്തൽ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും പുതിയ ബജറ്റിൽ മൃഗസംരക്ഷണത്തിനായി മികച്ച തുക മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, അതിവേഗ നഗരവത്ക്കരണം നടക്കുന്ന കേരളത്തിൽ കന്നുകാലികളെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ പരിപാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പാലുൽപാദനത്തിൽ മുൻപ് സ്വയംപര്യാപ്തത നേടിയിരുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​ഏഴാം ഘട്ടത്തിലെ കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് എട്ടാം ഘട്ടത്തിലെ ആദ്യ കുത്തിവെയ്പ്പ് ഇരുമന്ത്രിമാരുടേയും സാന്നിധ്യത്തിൽ ട്രെയ്‌നിംഗ് സെന്ററിന് മുന്നിൽ വെച്ച് നടന്നു.

​മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഷീബ ജോർജ്ജ്, വകുപ്പ് ഡയറക്ടർ സിന്ധു. കെ, ഡയറി ഡവലപ്പ്‌മെന്റ് വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, അഡീഷണൽ ഡയറക്ടർ വിന്നി ജോസഫ്, പ്രൊജക്ട് കോർഡിനേറ്റർ ഷീല സാലി. റ്റി. ജോർജ്ജ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.