അശരണരായ സ്ത്രീകൾക്ക് തണലാകാം അഭയകിരണം പദ്ധതിക്ക് തുടക്കമായി, പ്രതിമാസം 1000 രൂപ ധനസഹായം
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അശരണരായ സ്ത്രീകൾക്ക് അഭയം നൽകുന്നവർക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കും.
അഭയകിരണം പദ്ധതി: അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്നവർക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അശരണരായ സ്ത്രീകൾക്ക് അഭയവും സംരക്ഷണവും നൽകുന്നതിനായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷകളാണ് ഇപ്പോൾ സ്വീകരിച്ചു തുടങ്ങിയത്. നിർധനരും അശരണരുമായ സ്ത്രീകളെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് സംരക്ഷിക്കുന്ന വ്യക്തികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുന്നതാണ് പദ്ധതി.
പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. താല്പര്യമുള്ളവർക്ക് www.schemes.wcd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി ബ്ലോക്ക്/മുൻസിപ്പാലിറ്റി തലങ്ങളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുകളുമായി (CDPO) ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0477-2960147.

