ജിസിസിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ മോദിയുമായി കൂടിക്കാഴ്ച നടത്തി യൂസഫലി

പശ്ചിമേഷ്യയിലെ പ്രതിസന്ധിയിൽ ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

ജിസിസിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ മോദിയുമായി കൂടിക്കാഴ്ച നടത്തി യൂസഫലി
ജിസിസിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ; മോദിയുമായി കൂടിക്കാഴ്ച നടത്തി യൂസഫലി.

​ജിസിസിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ പിന്തുണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

​ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ (GCC) ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്.

​ഗൾഫ് മേഖലയിലേക്ക് തടസ്സമില്ലാതെ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ യൂസഫലി പ്രധാനമന്ത്രിയെ വിശദീകരിച്ചു. കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ വഴിയും കപ്പലുകൾ വഴിയും ദിവസേന ഭക്ഷ്യവസ്തുക്കൾ ജിസിസി രാഷ്ട്രങ്ങളിലേക്ക് അയക്കുന്നുണ്ട്.

​ഇതുവരെ 30-ലേറെ ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് ഗൾഫിലെത്തിച്ചത്. ഈ ദൗത്യം ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കാനും ഏറെ സഹായകമാകുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി