മലയാള സിനിമ എൽ നെതിരെ വ്യാപകമായ സൈബർ ആക്രമണം

ഒ.ടി.ടി. റിലീസായ മലയാള സിനിമ 'എൽ' നെതിരെ വ്യാപകമായ സൈബർ ആക്രമണമെന്ന് അണിയറപ്രവർത്തകർ.

മലയാള സിനിമ  എൽ  നെതിരെ വ്യാപകമായ സൈബർ ആക്രമണം
മലയാള സിനിമ എൽ നെതിരെ വ്യാപകമായ സൈബർ ആക്രമണം
മലയാള സിനിമ  എൽ  നെതിരെ വ്യാപകമായ സൈബർ ആക്രമണം

ഒ.ടി.ടി. റിലീസായ മലയാള സിനിമ 'എൽ' നെതിരെ വ്യാപകമായ സൈബർ ആക്രമണമെന്ന് അണിയറപ്രവർത്തകർ. മനോരമ മാക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ത്രില്ലർ ചിത്രത്തിൻ്റെ പ്രമേയം മതവിശ്വാസത്തെ മുറിവേൽപ്പിക്കുന്നുവെന്നും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നുമാണ് ആരോപണം.

​ആരോപണങ്ങൾ ഇങ്ങനെ:

പ്രാചീന ജൂത സംസ്കാരത്തിൻ്റെയും ക്രൈസ്തവ ദൈവശാസ്ത്രത്തിൻ്റെയുമൊക്കെ ചില മിത്തുകളെ പുനരാവിഷ്കരിക്കുന്ന 'എൽ' ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നാണ് വിമർശനം. കാലഹരണപ്പെട്ട ജൂത മിത്തുകൾ പോസ്റ്റ് മോഡേൺ കാലത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് അണിയറപ്രവർത്തകരുടെ നിഗൂഢ ലക്ഷ്യമാണെന്നും ആരോപണമുണ്ട്. ജൂദ ബൈബിളായ തോറയിലെ ചില സൂചകങ്ങളും ഉപകഥകളുമൊക്കെ സിനിമയിൽ പറയുന്നുണ്ടെന്നും, ക്രൈസ്തവ വിശ്വാസത്തിൽ ഇല്ലാത്ത കാര്യങ്ങൾ ജൂദമത ഗ്രന്ഥത്തെ വ്യാഖ്യാനിച്ചു പറയുന്നത് കൊണ്ടാണ് ഇതൊരു പ്രൊപ്പഗാണ്ട സിനിമയെന്ന ആരോപണം ഉയരുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ചിത്രം പ്രേക്ഷകർ തള്ളിക്കളയണമെന്നും, പ്രദർശനാനുമതി തടയണമെന്നും വിശ്വാസി സമൂഹത്തിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. ചിത്രം അവസാനിക്കുന്നത് പോലും നിഗൂഢമായ മറ്റൊരു കഥയിലേക്ക് വിരൽ ചൂണ്ടുകയാണെന്നും ആക്ഷേപമുണ്ട്.

​സംവിധായകൻ്റെ പ്രതികരണം:

എന്നാൽ, ഈ ആരോപണങ്ങളെ തള്ളി സിനിമയുടെ സംവിധായകനും രചയിതാക്കളിൽ ഒരാളുമായ ഷോജി സെബാസ്റ്റ്യൻ രംഗത്തെത്തി. "സിനിമ നല്ല രീതിയിൽ പ്രദർശനം നടക്കുന്നതിന് എതിരെയുള്ള ചിലരുടെ അസംതൃപ്തിയാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്ന ആക്ഷേപങ്ങൾ. മിത്തും യാഥാർത്ഥ്യവും തമ്മിൽ തിരിച്ചറിയാത്തത് ഞങ്ങളുടെ സിനിമയുടെ പരിമിതിയല്ല. 'എൽ' ഒരു കലാസൃഷ്ടിയാണ്, അത് ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് ചെയ്തതല്ല," അദ്ദേഹം വ്യക്തമാക്കി. സിനിമയെ സിനിമയായി കാണാനുള്ള മനോഭാവമാണ് പ്രേക്ഷകർക്ക് ഉണ്ടാകേണ്ടതെന്നും മറ്റ് തരത്തിലുള്ള ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സിനിമ കാണുവാൻ എല്ലാവരും തയ്യാറാകണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു.

​ത്രില്ലർ മൂവിയെക്കുറിച്ച്:

ക്രൈസ്തവ വിശ്വാസ മിത്തും യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞുപോകുന്നതാണ് ഈ ത്രില്ലർ മൂവിയുടെ പ്രമേയം. പോപ് മീഡിയയുടെ ബാനറിൽ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ചിത്രം റോഡ് മൂവിയായും ഇൻവെസ്റ്റിഗേഷൻ ത്രില്ലറായും പ്രേക്ഷകർക്ക് അനുഭവപ്പെടും. ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. 'എന്നാലും എൻ്റെ അളിയാ' എന്ന ചിത്രത്തിന് ശേഷം അമൃത മേനോൻ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

​ഛായാഗ്രഹണം: അരുൺകുമാർ, ചിത്രസംയോജനം: സൂരജ് അയ്യപ്പൻ, സംഗീതം: ബ്ലെസ്സൺ തോമസ്.