​കോടികളുടെ വിസ തട്ടിപ്പ് മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ ഒടുവിൽ പോലീസ് വലയിൽ

മുണ്ടക്കയത്ത് കോടികളുടെ യൂറോപ്യൻ വിസ തട്ടിപ്പ് നടത്തി ഒളിവിൽ പോയ ട്രാവൽ ഏജൻസി ഉടമ അനീഷ് ഉമ്മറിനെ കോഴിക്കോട് നിന്ന് പോലീസ് പിടികൂടി. നൂറോളം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിട്ടുള്ളത്.

​കോടികളുടെ വിസ തട്ടിപ്പ് മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ ഒടുവിൽ പോലീസ് വലയിൽ
മുണ്ടക്കയത്ത് കോടികളുടെ യൂറോപ്യൻ വിസ തട്ടിപ്പ് നടത്തി ഒളിവിൽ പോയ ട്രാവൽ ഏജൻസി ഉടമ അനീഷ് ഉമ്മറിനെ കോഴിക്കോട് നിന്ന് പോലീസ് പിടികൂടി

യൂറോപ്യൻ വിസ തട്ടിപ്പ്: ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കോഴിക്കോട്ടുനിന്ന് പിടിയിൽ

മുണ്ടക്കയം: യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പോലീസ് പിടിയിൽ. കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മറിനെയാണ് മുണ്ടക്കയം പോലീസ് കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറേ നാളുകളായി പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.

​യൂറോപ്യൻ രാജ്യങ്ങളിൽ ആറുമാസത്തിനകം വിസ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയത്. വിവിധ ആളുകളിൽ നിന്നായി 5 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. ഇത്തരത്തിൽ നൂറോളം പരാതികളാണ് നിലവിൽ പോലീസിന് ലഭിച്ചിട്ടുള്ളത്. വിസയോ അല്ലെങ്കിൽ നൽകിയ പണമോ തിരികെ ലഭിക്കാതിരുന്നതോടെ ഇരകൾ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതികൾ വ്യാപകമായതോടെ ഇയാൾ സ്ഥാപനം പൂട്ടി ഒളിവിൽ പോവുകയായിരുന്നു.

​തട്ടിപ്പിനിരയായവരുടെ പരാതിയെ തുടർന്ന് മുണ്ടക്കയത്ത് പ്രവർത്തിച്ചിരുന്ന ഇയാളുടെ ട്രാവൽ ഏജൻസി പോലീസ് നേരത്തെ തന്നെ അടപ്പിച്ചു പൂട്ടിയിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. തട്ടിയടുത്ത പണം ആർക്കൊക്കെ കൈമാറി, ഏതൊക്കെ ആവശ്യങ്ങൾക്കായി വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്